channeliam.com

രാജ്യത്തെ Crypto അസോസിയേഷനുകളും വ്യവസായ വിദഗ്ധരുമായി ചർച്ചക്കൊരുങ്ങി Central Government

 

നവംബർ 15 ന് ധനകാര്യ Parliamentary Standing Committee Crypto രംഗത്തെ പ്രമുഖരുമായി ചർച്ച നടത്തും

 

Crypto Finance: അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ അസോസിയേഷനുകളുടെയും വ്യവസായ വിദഗ്ധരുടെയും അഭിപ്രായങ്ങൾ കേൾക്കും

 

India Internet And Mobile Association (IAMAI), Blockchain & Crypto Asset Council (BACC) എന്നിവ പങ്കെടുക്കും

 

CoinSwitch Kuber, CoinDCX, WazirX, Unocoin തുടങ്ങിയവ അടക്കമുളള പ്രമുഖ Crypto Exchange-കളാണ് സംഘടനയിലുളളത്

 

Blockchain & Crypto Asset Council ആണ് Crypto Exhange-കൾ പാലിക്കേണ്ട സെൽഫ് റെഗുലേറ്ററി ഗൈഡ്ലൈൻസ് വിശകലനം ചെയ്യുന്നത്

 

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനാണ് സെൽഫ്        റെഗുലേറ്ററി ഗൈഡ്ലൈൻസ്

 

ചൈനയെപ്പോലെ Crypto വ്യവസായത്തെ പൂർണമായും നിരോധിക്കുന്നതിനു പകരമുളള നിയമനിർമാണമാണ് ഇന്ത്യയുടെ ലക്ഷ്യം

 

2022 ഫെബ്രുവരിയിൽ Parliament Budget സമ്മേളനത്തിൽ ഒരു പുതിയ Crypto നിയമം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

 

വർധിക്കുന്ന നിക്ഷേപകരുടെ എണ്ണം, കൂടുതൽ Crytpo കമ്പനികളുടെ കടന്നുവരവ്, Blockchain Technology-യുടെ വർദ്ധിച്ച

അഡോപ്ഷ്ൻ ഇവ ക്രിപ്‌റ്റോയിൽ മൃദുനിലപാട് സ്വീകരിക്കാൻ കേന്ദ്രത്തിന് പ്രേരണയാകുന്നു

 

സാമ്പത്തിക സ്ഥിരതയിലെ ആഘാതങ്ങളെ കുറിച്ച് റിസർവ് ബാങ്കിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്കിടയിൽ ഇത്തരമൊരു ചർച്ച വലിയ ഒരു ചുവടുവെയ്പാണ്

 

സുപ്രീം കോടതിയുടെ വിധി ഉണ്ടായിരുന്നിട്ടും, ഇന്ത്യയിലെ ബാങ്കുകൾ ക്രിപ്‌റ്റോ ഇടപാടുകളിൽ ജാഗ്രത പാലിക്കുന്നത് തുടരുകയാണ്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com