channeliam.com

സോഷ്യൽ കൊമേഴ്‌സ് സ്റ്റാർട്ടപ്പായ Meesho ഏകദേശം 1 ബില്യൺ ഡോളറിന്റെ ഫിനാൻസിംഗ് റൗണ്ട് പൂർത്തിയാക്കുന്നു

$1bn സമാഹരണത്തിലൂടെ $8bn വാല്യുവേഷൻ മീഷോ ലക്ഷ്യമിടുന്നു

ജനുവരിയിൽ പുതിയ ഫണ്ടിംഗ് റൗണ്ടിന് അന്തിമരൂപമായേക്കും

സെപ്റ്റംബറിൽ കമ്പനിയുടെ മൂല്യം ഇരട്ടിയായി 4.9 ബില്യൺ ഡോളറിലെത്തിയതിന് ശേഷമാണ് പുതിയ ഫണ്ടിംഗ്

യുഎസ് അസറ്റ് മാനേജർ ഫിഡിലിറ്റിയുടെയും ബി ക്യാപിറ്റലിന്റെയും നേതൃത്വത്തിലുള്ള നിക്ഷേപകർ അന്ന് 570 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു

ഏപ്രിലിൽ, സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ടിൽ നിന്ന് 300 മില്യൺ ഡോളർ സമാഹരിച്ച ശേഷം മീഷോയുടെ മൂല്യം 2.1 ബില്യൺ ഡോളറായിരുന്നു

ജനുവരി-ഒക്ടോബർ മാസങ്ങളിൽ മീഷോ ഏകദേശം 5 ബില്യൺ ഡോളറിന്റെ മൊത്ത വ്യാപാര മൂല്യം നേടിയിട്ടുണ്ട്

ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും വിൽക്കുന്നതിനും Facebook, WhatsApp, Instagram എന്നിവ പോലുള്ളവയാണ് മീഷോ ഉപയോഗിക്കുന്നത്

പ്രധാനമായും സ്ത്രീകൾ നയിക്കുന്ന ചെറുകിട ബിസിനസുകൾക്ക് മീഷോ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു

2015-ൽ Vidit Aatreyയും anjeev Barnwalഉം ചേർന്ന് ആരംഭിച്ച കമ്പനി ഈ വർഷം Farmiso യിലൂടെ ഓൺലൈൻ ഗ്രോസറി രംഗത്തേക്ക് പ്രവേശിച്ചു

ഇന്ത്യയിലുടനീളം ഏറ്റവും കുറഞ്ഞ ചെലവിൽ സേവനം നൽകുന്ന ഒരു ലോജിസ്റ്റിക് വിതരണ ശൃംഖല നിർമ്മിക്കുകയാണെന്ന് മീഷോ അറിയിച്ചിരുന്നു

2021 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ഉടനീളം 57 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ മീഷോ നേടി

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com