സൗന്ദര്യവർദ്ധക ഉത്പന്ന ബിസിനസിലേക്ക് ചുവട് വച്ച് തെന്നിന്ത്യൻ Lady Superstar Nayanthara

The Lip Bam Company എന്ന ലേബലിൽ പ്രശസ്ത Technologist ഡോ. റെനിത രാജനുമായി Nayanthara പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു

ചുണ്ടുകളുടെ ദൈനംദിന പരിചരണത്തിൽ Lip Bam കമ്പനിക്ക് 100 വ്യത്യസ്ത ലിപ് ബാമുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്

സൗന്ദര്യവർദ്ധക ഉൽപന്നങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഉയർന്ന നിലവാരവും സുരക്ഷയുമാണ് പരിഗണിക്കുന്നതെന്നും നയൻതാര പറഞ്ഞു

ബ്രാൻഡിലുളള വിശ്വാസമാണ് പുതിയ സംരംഭത്തിന്റെ ഭാഗമാകാൻ നയൻതാരയെ പ്രേരിപ്പിച്ചത്

ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ കസ്റ്റമൈസ് ചെയ്യാനുളള അവസരത്തോടെ ലിപ് ബാം കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് 550 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലാണ് വില

ഉൽപ്പന്നങ്ങൾ വെബ്‌സൈറ്റിൽ നിന്ന് ഓൺലൈനായും CHOSEN സ്റ്റോറിൽ നിന്ന് ഓഫ്‌ലൈനായും വാങ്ങാം

നേരത്തെ ക്വിക്ക് സര്‍വീസസ് റെസ്റ്റോറൻറ് ചെയിനു കീഴിലുള്ള ചായ് വാലെ ബ്രാൻഡിലും നയൻതാര നിക്ഷേപം നടത്തിയിരുന്നു