ചൈന ടണൽ ബോറിംഗ് മെഷീനുകളുടെ (TBM) കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തുകയാണെങ്കിൽ, ഇന്ത്യ ഇത്തരം യന്ത്രങ്ങൾ സ്വന്തമായി നിർമിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. നിർമാണ മേഖലയിലെ പ്രധാന യന്ത്രങ്ങൾക്ക് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്താൻ ബെയ്ജിംഗ് തീരുമാനിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ സുപ്രധാന പ്രഖ്യാപനം. മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ ഈ മേഖലയിലും ആഭ്യന്തര നിർമാണം ശക്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

അടിസ്ഥാനസൗകര്യ വികസനത്തിലും തുരങ്കനിർമാണ മേഖലയിലും അത്യാവശ്യമായ ടണൽ ബോറിംഗ് മെഷീനുകൾ സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നത് ഇന്ത്യയുടെ നിർമാണ മേഖലയ്ക്ക് വലിയ കരുത്തേകും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറച്ച് ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്ന ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഇന്ത്യയുടെ ഈ തീരുമാനം. അതേസമയം, പുതിയ തടസ്സങ്ങൾ ഒന്നും ഉയർന്നുവന്നില്ലെങ്കിൽ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം മെച്ചപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
India is prepared to manufacture its own Tunnel Boring Machines (TBMs) if China restricts exports, says Union Minister Piyush Goyal, boosting Atmanirbhar Bharat.
