channeliam.com

 

സംസ്ഥാനത്തെ ഭാവി നിക്ഷേപസാധ്യതകളില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ വിശകലനം ചെയ്യാനും കേരളത്തിലെ നിക്ഷേപസാധ്യതകളെപ്പറ്റി ആരായാനും നിക്ഷേപകര്‍ ശ്രദ്ധിക്കണമെന്ന് ധനമന്ത്രി പറഞ്ഞു

നിക്ഷേപം ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. സംസ്ഥാനത്തെ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഇതിന് ശക്തി പകരുമെന്നും മന്ത്രി പറഞ്ഞു

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഏഴാമത് സീഡിംഗ് കേരള സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി

സ്റ്റാർട്ടപ്പുകൾക്ക് രാജ്യത്തുളള അനുകൂല സാഹചര്യം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കണമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍

കേന്ദ്ര ബജറ്റ് വിഭാവനം ചെയ്യുന്ന വന്‍ തോതിലുള്ള ഡിജിറ്റല്‍വത്കരണം സ്റ്റാർട്ടപ്പുകൾക്ക് അവസരങ്ങളുടെ കലവറയായിരിക്കുമെന്നും ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു

കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ്, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരും സമ്മിറ്റിൽ സന്നിഹിതരായിരുന്നു

യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സ്, ഇന്ത്യന്‍ ഏയ്ഞ്ജല്‍ നെറ്റ് വര്‍ക്ക്, സീ ഫണ്ട്, സ്പെഷ്യല്‍ ഇന്‍വസ്റ്റ് എന്നിവയാണ് സീഡിംഗ് കേരളയുടെ നിക്ഷേപക പങ്കാളികള്‍

മലബാര്‍ എയ്ഞ്ജല്‍സ്, കേരള എയ്ഞജല്‍ നെറ്റ് വര്‍ക്ക്, സ്മാര്‍ട്ട് സ്പാര്‍ക്സ് എന്നിവയാണ് എയ്ഞ്ജല്‍ പങ്കാളികള്‍

ഹൈബ്രിഡായി നടക്കുന്ന രണ്ട് ദിവസത്തെ സമ്മിറ്റിൽ സാമ്പത്തിക-ഭരണ രംഗത്തെ 30 ലധികം പ്രമുഖരാണ് സംസാരിക്കുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com