channeliam.com
രാജ്യത്ത് 5G Network വിന്യാസത്തിനുളള പദ്ധതികൾ അവസാന ഘട്ടത്തിലാണെന്ന് കേന്ദ്രസർക്കാർ

5G യിൽ ശുഭപ്രതീക്ഷയുമായി രാജ്യം

രാജ്യത്ത് 5G നെറ്റ്‌വർക്ക് വിന്യാസത്തിനുളള പദ്ധതികൾ അവസാന ഘട്ടത്തിലാണെന്ന് കേന്ദ്രസർക്കാർ. വർഷാവസാനത്തോടെ
5G ലോഞ്ച് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5G നെറ്റ്‌വർക്ക് ഇപ്പോൾ വികസനത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് സർക്കാർ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ ടെലികോം 2022 ബിസിനസ് എക്‌സ്‌പോയെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. “രാജ്യം തദ്ദേശീയമായി 4G കോർ & റേഡിയോ ശൃംഖല വികസിപ്പിച്ചിട്ടുണ്ട്. 5G നെറ്റ്‌വർക്കും അതിന്റെ വികസനത്തിന്റെ അവസാന ഘട്ടത്തിലാണ്. രാജ്യം ഇന്ന് 6G യെക്കുറിച്ചുളള പദ്ധതികളിലുമാണ്” അശ്വിനി വൈഷ്ണവ് പറഞ്ഞു.

സ്പെക്‌ട്രം ലേലം ഉടൻ

2022-ൽ 5G സേവനങ്ങൾ ലഭ്യമാക്കുന്നതിന് ടെലികോം ഓപ്പറേറ്റർമാർക്കുളള സ്പെക്‌ട്രം ലേലം വരും മാസങ്ങളിൽ നടത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയുടെ ഭാഗമായി 5Gക്ക് ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ഡിസൈൻ അധിഷ്ഠിത നിർമ്മാണത്തിനായി ഒരു പദ്ധതി ആരംഭിക്കാൻ സർക്കാർ പദ്ധതിയിടുകയാണെന്നും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. സ്‌പെക്‌ട്രം ലേല നടപടികൾ ഓഗസ്റ്റിൽ നടക്കുമെന്നും തുടർന്ന് സേവനങ്ങൾ ആരംഭിക്കുമെന്നും ഈ വർഷം അവസാനത്തോടെ 5G അവതരിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അശ്വിനി വൈഷ്ണവ് പ്രതികരിച്ചിരുന്നു. മാർച്ച് അവസാനത്തോടെ, ലേല പ്രക്രിയയ്ക്ക് ആവശ്യമായതെല്ലാം തയ്യാറാക്കും. ലേല നടപടികൾ ജൂലൈ-ഓഗസ്റ്റിനടുത്ത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

13 Metro നഗരങ്ങളിൽ 5G ആദ്യമെത്തും

5G വിന്യാസത്തിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇതിനകം ടെലികമ്മ്യൂണിക്കേഷൻ വ്യവസായ പ്രതിനിധികളുമായി ചർച്ചകൾ നടത്തിവരികയാണെന്നും മാർച്ചിൽ ഇതേക്കുറിച്ചുള്ള തീരുമാനം പ്രതീക്ഷിക്കാമെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. ചില പ്രധാന ഇന്ത്യൻ നഗരങ്ങളിൽ 2022 അവസാനത്തോടെ 5G നെറ്റ്‌വർക്ക് ലഭിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് 13 മെട്രോ നഗരങ്ങളിൽ മാത്രമാണ് ഈ വർഷം ആദ്യം 5ജി സേവനം ലഭിക്കുക. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഗുരുഗ്രാം, ചണ്ഡീഗഡ്, ബാംഗ്ലൂർ, അഹമ്മദാബാദ്, ജാംനഗർ, ഹൈദരാബാദ്, പൂനെ, ലഖ്‌നൗ, ഗാന്ധിനഗർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.5G ട്രയലുകൾ ഈ സ്ഥലങ്ങളിൽ ആദ്യം നടത്തിയതിനാൽ, ഈ സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ആദ്യം 5G ലഭിക്കും. 5G കൂടുതൽ ഇന്റർനെറ്റ് വേഗതയും ഡാറ്റാ നെറ്റ്‌വർക്കുകൾക്ക് കൂടുതൽ ശേഷിയും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com