channeliam.com

നികുതി ചുമത്താനുള്ള ബജറ്റ് തീരുമാനം ക്രിപ്റ്റോ കറൻസി എക്‌സ്‌ചേഞ്ചുകൾക്ക് ശാപമോ അനുഗ്രഹമോ?

പ്രതിദിന സൈൻ-അപ്പുകളിൽ വർദ്ധന

ക്രിപ്‌റ്റോകറൻസി വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള വരുമാനത്തിന് 30% നികുതി ചുമത്താനുള്ള ബജറ്റ് തീരുമാനം ഡിജിറ്റൽ-അസറ്റ് എക്‌സ്‌ചേഞ്ചുകൾക്ക് ഒരു അനുഗ്രഹമായി മാറുന്നു. ബജറ്റിന് ശേഷം പ്ലാറ്റ്‌ഫോമിൽ പ്രതിദിന സൈൻ-അപ്പുകൾ 30% വർദ്ധിച്ചതായി Binance-ന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ നിക്ഷേപ വിനിമയ കേന്ദ്രമായ WazirX, കോ ഫൗണ്ടർ നിശ്ചൽ ഷെട്ടി പറയുന്നു. അടുത്ത രണ്ട് മുതൽ മൂന്ന് വർഷങ്ങൾക്കുള്ളിൽ രാജ്യത്ത് 100 ദശലക്ഷം ആളുകളെങ്കിലും ക്രിപ്‌റ്റോയിൽ നിക്ഷേപം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഷെട്ടി സൂചിപ്പിച്ചു. എതിരാളിയായ CoinSwitch-ൽ, ദിനംപ്രതി പുരോഗതി 35% ആണെന്ന് ഫൗണ്ടർ ആശിഷ് സിംഗാളും പറയുന്നു. CoinSwitch-ന്റെ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾ ജനുവരി വരെ 15 ദശലക്ഷമായി ഉയർന്നു, കൂടാതെ സൈൻ-അപ്പുകളിലെ നിലവിലെ വർദ്ധനവ് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിനുളള കാമ്പെയ്‌നിന്റെ പേരിലാണെന്ന് എക്സ്ചേഞ്ച് പറയുന്നു.

റിസർവ്വ് ബാങ്കിന് ആശങ്ക

കേന്ദ്രസർക്കാർ നികുതി ചുമത്തിയത് നിക്ഷേപകരെ ഡിജിറ്റൽ ടോക്കണുകളിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിക്കുമെന്ന് ക്രിപ്റ്റോഎക്സ്ചേഞ്ചുകൾ കരുതുന്നില്ല. അതേസമയം ബജറ്റിൽ നികുതി പ്രഖ്യാപിച്ചതോടെ ക്രിപ്റ്റോകറൻസികൾ മാറ്റി നിർത്തപ്പെടേണ്ടവയല്ലെന്ന തോന്നൽ ആളുകളിൽ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.റിസർവ് ബാങ്കിൽ നിന്നുള്ള കടുത്ത പ്രതിരോധത്തിനിടയിലും നിയന്ത്രണാതീതമായ ഒരു വ്യാപാരത്തെ നിയമ വിധേയമാക്കുന്നതായിട്ടാണ് ബജറ്റിലെ ഈ നടപടിയെ എക്സ്ചേഞ്ചുകൾ കാണുന്നത്. കൂണുപോലെ മുളച്ചുപൊന്തുന്ന ക്രിപ്‌റ്റോ വ്യാപാരത്തിൽ റിസർവ് ബാങ്ക് തുടർച്ചയായി ആശങ്ക അറിയിച്ചിരുന്നു. ക്രിപ്‌റ്റോകറൻസികൾ സാമ്പത്തിക സ്ഥിരതയ്‌ക്ക് ഭീഷണിയാണെന്ന് ഗവർണർ ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടിരുന്നു. ഡിജിറ്റൽ റുപ്പീ പുറത്തിറക്കുന്നതിനുളള നടപടിക്രമങ്ങൾ സെൻട്രൽ ബാങ്ക് ആരംഭിച്ചിട്ടുമുണ്ട്. നിയന്ത്രണമാണോ നിരോധനമാണോ സ്വകാര്യ ക്രിപ്റ്റോ കറൻസികളുടെ കാര്യത്തിൽ വേണ്ടതെന്ന് കേന്ദ്രസർക്കാർ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com