channeliam.com

എയർ ഇന്ത്യക്ക് പുതിയ വിമാനങ്ങൾക്കായി ബോയിംഗ്, എയർബസ് എന്നിവയുമായി ടാറ്റ ചർച്ച നടത്തുന്നു

എയർ ഇന്ത്യക്ക് പുതിയ വിമാനങ്ങൾക്കായി ബോയിംഗ്, എയർബസ് എന്നിവയുമായി ടാറ്റ ചർച്ച നടത്തുന്നു

എയർ ഇന്ത്യയുടെ ഫ്ലീറ്റ് നവീകരിക്കാനും സർവീസ് കൂടുതൽ കാര്യക്ഷമമാക്കാനും ടാറ്റ ഗ്രൂപ്പ് നടപടികൾ ആരംഭിച്ചു

എയർബസ് എ350-900, ബോയിംഗ് 787-9 ഡ്രീംലൈനർ എന്നിവയുൾപ്പെടെയുള്ള വിമാനങ്ങൾക്കായുള്ള പ്രാഥമിക ചർച്ചകൾ ടാറ്റ ഗ്രൂപ്പ് ആരംഭിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു

കാലഹരണപ്പെട്ട വിമാനങ്ങളുടെ നവീകരണത്തിന് ടാറ്റയ്ക്ക് 1 ബില്യൺ ഡോളറിലധികം ചിലവ് വരുമെന്ന് വ്യവസായ വിദഗ്ധർ കണക്കാക്കുന്നു

എയർ ഇന്ത്യയ്‌ക്ക് 140-ലധികം എയർബസ്, ബോയിംഗ് വിമാനങ്ങളുടെ സമ്മിശ്ര ഫ്ലീറ്റാണുളളത്

1932-ൽ സ്ഥാപിതമായ എയർ ഇന്ത്യ 1953-ലാണ് ദേശസാൽക്കരിച്ചത്

2000ത്തിന്റെ മധ്യം മുതൽ, സാമ്പത്തിക പ്രശ്‌നങ്ങൾ വർദ്ധിച്ചതോടെ എയർ ഇന്ത്യയുടെ പ്രവർത്തനങ്ങളെ അത് ബാധിച്ചു

ടാറ്റ ഗ്രൂപ്പിന് കീഴിൽ സിംഗപ്പൂർ എയർലൈൻസുമായുള്ള സംയുക്ത സംരംഭമായ വിസ്താര, എയർഏഷ്യ ഗ്രൂപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്ന എയർഏഷ്യ ഇന്ത്യ എന്നിവയുമുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com