Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടെക്നോപാര്‍ക്കിന് വീണ്ടും ക്രിസില്‍ എ പ്ലസ്
News Update

ടെക്നോപാര്‍ക്കിന് വീണ്ടും ക്രിസില്‍ എ പ്ലസ്

‌സാമ്പത്തിക ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം പരിഗണിച്ച് ക്രിസിലിന്‍റെ എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് അഞ്ചാം തവണയും സ്വന്തമാക്കി ടെക്നോപാര്‍ക്ക്. ഇതര സ്ഥാപനങ്ങളുമായി കട ബാധ്യതയില്ലാത്തതും ലാഭകരവുമായ ടെക്നോപാര്‍ക്കിന്‍റെ സാമ്പത്തിക ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ക്രിസില്‍ പരിഗണിച്ചു. മുഴുവന്‍ ഓഫീസ് സ്ഥലവും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ടെക്നോപാര്‍ക്കിന്‍റെ വിവിധ കാമ്പസുകളുടെ പ്രവര്‍ത്തനം, ക്ലയന്‍റുകളിലെ വൈവിധ്യത്തിലൂടെ ഉറപ്പാക്കുന്ന സാമ്പത്തികസ്ഥിരത, ദീര്‍ഘകാല സുസ്ഥിരത നിലനിര്‍ത്തിക്കൊണ്ട് സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റാനുള്ള കഴിവ് തുടങ്ങിയവയും റേറ്റിംഗില്‍ മാനദണ്ഡങ്ങളായി.
News DeskBy News Desk26 March 20263 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇതര സ്ഥാപനങ്ങളുമായി കട ബാധ്യത ഒട്ടുമേയില്ല, പ്രവർത്തനമോ ലാഭത്തിലും. അതിനുമപ്പുറം സാമ്പത്തികവളര്‍ച്ചയും പുരോഗതിയും മികവും നിലനിര്‍ത്തി.  അങ്ങനെ    സാമ്പത്തിക ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം പരിഗണിച്ചു ക്രിസിലിന്‍റെ എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് അഞ്ചാം തവണയും  ടെക്നോപാര്‍ക്ക് സ്വന്തമാക്കി.  2026 സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനം പ്രവര്‍ത്തന വരുമാനം വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ടെക്നോപാർക്ക്.  

2025 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് ടെക്നോപാര്‍ക്ക് ഫേസ് ഒന്നില്‍ 97 ശതമാനവും ഫേസ് മൂന്നില്‍ 100 ശതമാനവും സ്ഥലം പ്രയോജനപ്പെടുത്തി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടെക്നോപാര്‍ക്കിന് വൈവിധ്യമാര്‍ന്ന ക്ലയന്‍റുകളായി  500-ലധികം വാടകക്കാരുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തില്‍ വാടക വരുമാനത്തിന്‍റെ 32 % സംഭാവന ചെയ്യുന്നത് മുന്‍നിരയിലുള്ള 10 വാടകക്കാരാണ്.

Technopark CRISIL A Plus Stable Rating

സാമ്പത്തികവളര്‍ച്ചയും പുരോഗതിയും മികവും നിലനിര്‍ത്തുന്നതിനായുള്ള അംഗീകാരം ആയാണ്  പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്‍റെ CRISIL (Credit Rating Information Services of India Limited) എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് അഞ്ചാം തവണയും ടെക്നോപാര്‍ക്ക് സ്വന്തമാക്കിയത് . സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേറ്റിംഗ് ഏജന്‍സിയാണ് ക്രിസില്‍.

ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്ക് തുടര്‍ച്ചയായ രണ്ട് വര്‍ഷം ക്രിസില്‍ എ സ്റ്റേബിള്‍ റേറ്റിംഗ് നിലനിര്‍ത്തിയതിനു ശേഷമാണ് 2021 ല്‍ ആദ്യമായി എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് ലഭിക്കുന്നത്. പിന്നീട് 2024 വരെ തുടര്‍ച്ചയായി എ പ്ലസ് സ്റ്റേബിള്‍ റേറ്റിംഗ് ലഭിച്ചു.

ഇതര സ്ഥാപനങ്ങളുമായി കട ബാധ്യതയില്ലാത്തതും ലാഭകരവുമായ ടെക്നോപാര്‍ക്കിന്‍റെ സാമ്പത്തിക ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ക്രിസില്‍ പരിഗണിച്ചു. മുഴുവന്‍ ഓഫീസ് സ്ഥലവും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ടെക്നോപാര്‍ക്കിന്‍റെ വിവിധ കാമ്പസുകളുടെ പ്രവര്‍ത്തനം, ക്ലയന്‍റുകളിലെ വൈവിധ്യത്തിലൂടെ ഉറപ്പാക്കുന്ന സാമ്പത്തികസ്ഥിരത, ദീര്‍ഘകാല സുസ്ഥിരത നിലനിര്‍ത്തിക്കൊണ്ട് സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റാനുള്ള കഴിവ് തുടങ്ങിയവയും റേറ്റിംഗില്‍ മാനദണ്ഡങ്ങളായി.

ടെക്നോപാര്‍ക്കിലെ പ്രവര്‍ത്തനം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. പാര്‍ക്കില്‍ വാടകക്കാരായി പ്രവര്‍ത്തിക്കുന്ന മിക്ക കമ്പനികള്‍ക്കും 3-5 വര്‍ഷത്തെ ദീര്‍ഘകാല കരാറുകള്‍, ഓരോ 1-3 വര്‍ഷത്തിലും 5-15 % ബില്‍റ്റ്-ഇന്‍ വാടക വര്‍ദ്ധനവ്, പുതിയ വാടകക്കാര്‍ക്ക് ഉയര്‍ന്ന വാടക എന്നിവ വഴി 2026 സാമ്പത്തിക വര്‍ഷത്തില്‍ 20 % പ്രവര്‍ത്തന വരുമാനം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2025 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് ടെക്നോപാര്‍ക്ക് ഫേസ് ഒന്നില്‍ 97 %വും ഫേസ് മൂന്നില്‍ 100 %വും സ്ഥലം പ്രയോജനപ്പെടുത്തി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കാലയളവില്‍ ഫേസ് ഫോറിലെ ഓഫീസ് സ്ഥലത്തിന്‍റെ ഉപയോഗപ്പെടുത്തല്‍ 90 % മായി ഉയര്‍ന്നു. 2024 മാര്‍ച്ച് 31 ല്‍ ഇത് 81 % മായിരുന്നു. ടെക്നോപാര്‍ക്ക് കൊല്ലം ഫേസ് അഞ്ചില്‍ 2024 മാര്‍ച്ച് 31 ലെ 55 % ത്തില്‍നിന്ന് 62 % മായി സ്ഥിതി മെച്ചപ്പെട്ടു. ഇത് ടെക്നോപാര്‍ക്കിന്‍റെ വരുമാന വര്‍ധനവിനെയാണ് കാണിക്കുന്നത്.

ടെക്നോപാര്‍ക്കിന് വൈവിധ്യമാര്‍ന്ന ക്ലയന്‍റുകളായി  500-ലധികം വാടകക്കാരുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തില്‍ വാടക വരുമാനത്തിന്‍റെ 32 % സംഭാവന ചെയ്യുന്നത് മുന്‍നിരയിലുള്ള 10 വാടകക്കാരാണ്. ലീസ് വാടക ശേഖരണത്തില്‍ സ്ഥാപനത്തിന് 35 വര്‍ഷത്തിലേറെ ചരിത്രവും നിലവിലുള്ള വാടകക്കാരുമായുള്ള ദീര്‍ഘകാല ബന്ധവുമുണ്ടെന്ന് റേറ്റിംഗ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു. അറ്റകുറ്റപ്പണികളില്‍ മാനേജ്മെന്‍റ് മുന്‍കൈയെടുക്കുന്നു. ഈ സമീപനം വാടകക്കാരെ ആകര്‍ഷിക്കാനും കെട്ടിടത്തിന്‍റെ ഗുണനിലവാരം നിലനിര്‍ത്താനും സഹായിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ അംഗീകാരം ടെക്നോപാര്‍ക്കിന്‍റെ പാരമ്പര്യത്തെ സാക്ഷ്യപ്പെടുത്തുന്നതിനൊപ്പം ഭാവിയില്‍ ശക്തമായ സാമ്പത്തിക സ്ഥിതി നിലനിര്‍ത്തുന്നതിനും സുസ്ഥിരവും കരുത്തുറ്റതുമായ ഐടി ആവാസവ്യവസ്ഥ വാഗ്ദാനം ചെയ്യുന്നതിനുമുള്ള പരിശ്രമത്തിനും പ്രചോദനമാണെന്ന് ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ ഐഎഎസ് പറഞ്ഞു.

ക്രിസിലിന്‍റെ എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് നേടാനായത് ടെക്നോപാര്‍ക്കിന്‍റെ സുസ്ഥിരമായ സാമ്പത്തിക മാതൃകയും വളര്‍ച്ചയും അടിവരയിടുന്നതാണെന്ന് ടെക്നോപാര്‍ക്ക് സിഎഫ്ഒ വിപിന്‍ കുമാര്‍ പറഞ്ഞു. ടെക്നോപാര്‍ക്കിന്‍റെ മികച്ച സാമ്പത്തിക നിലയും അച്ചടക്കമുള്ള മൂലധന മാനേജ്മെന്‍റും പ്രയോജനപ്പെടുത്തി ശേഷി വികസനത്തിലൂടെ വളര്‍ച്ച വേഗത്തിലാക്കുന്നതിലും ഉയര്‍ന്ന ആസ്തി മൂല്യം നേടുന്നതിലുമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  

ഗുണനിലവാര മാനേജ്മെന്‍റിനായി ഇന്‍റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന്‍ 9001:2015, ISO 14001:2015, ISO 45001:2018 സര്‍ട്ടിഫിക്കേഷനുകള്‍ ലഭിച്ച ആദ്യത്തെ ടെക്നോളജി പാര്‍ക്ക് കൂടിയാണ് ടെക്നോപാര്‍ക്ക്. ഐടി, ഐടി അധിഷ്ഠിത മേഖലകളിലായി 500-ലധികം കമ്പനികളും 80,000 ജീവനക്കാരും  ടെക്നോപാര്‍ക്കിലുണ്ട്.

Technopark maintains its debt-free status and financial excellence with a CRISIL A+/Stable rating. Discover how India’s first IT park achieved 100% occupancy in Phase III.

banner Credit Rating India CRISIL A+ Rating Debt-Free IT Park financial stability IT Park Infrastructure Kerala IT Revenue Growth 2026 Kerala IT exports Sandeep Kumar IAS SEBI Registered Rating Technopark Phase III Occupancy Technopark Phase IV Expansion Technopark Trivandrum
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil