സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധവല്കരണം ലക്ഷ്യമിട്ട് ഫയര്‍ 2022-വുമായി ACE MONEY
സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധവല്കരണം ലക്ഷ്യമിട്ട് ഫയര്‍ 2022-വുമായി ACE MONEY. ഇന്‍ഫോപാര്‍ക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിന്‍ടെക് കമ്പനിയാണ് ACE MONEY. ACE MONEY ആവിഷ്കരിച്ച ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഫോര്‍ റിയല്‍ എംപവര്‍മെന്റ് പ്രോഗ്രാമിന് തുടക്കമായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കളമശ്ശേരി കിന്‍ഫ്രാ ഹൈടെക് പാര്‍ക്കില്‍ വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിന് സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകേണ്ടത് അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഫയര്‍ 2022-ന്റെ ഭാഗമായി ഗ്രാമീണ വനിതകള്‍ക്കായി ACE MONEY നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. സഹകരണ ബാങ്കുകള്‍ക്കുള്ള ഡിജിറ്റല്‍ ബാങ്കിങ് കിറ്റിന്റെ വിതരണവും ചടങ്ങിൽ നടന്നു. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന് ഡിജിറ്റല്‍ ബാങ്കിങ് കിറ്റ് നൽകി മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. ബാങ്കിങ് സോഫ്റ്റ്വെയര്, മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്‍, യുപിഐ, പ്രീപെയ്ഡ് കാര്‍ഡുകള്‍ എന്നിവ അടങ്ങുന്നതാണ് കിറ്റ്. ACE MONEY എം.ഡി നിമിഷ ജെ. വടക്കന്‍ മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി സംഘടിപ്പിക്കുന്ന വെബിനാര്‍ പരമ്പരയ്ക്കും തുടക്കമിട്ടു.
AlsoRead:രാജ്യത്ത് വനിതാനേതൃത്വമുളള ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്റ്റാർട്ടപ്പുകളെ അറിയാം