സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (SIR) നടപടികൾ കേരളത്തിലും പുരോഗമിക്കുകയാണ്. കേരളത്തിൽ ഇതുവരെ 2.63 കോടിയിലധികം എന്യുമറേഷൻ ഫോമുകൾ വോട്ടർമാർക്ക് വിതരണം ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ.യു. കേൽക്കർ പറഞ്ഞു. ഇത് മൊത്തം വോട്ടർമാരുടെ 94.52 ശതമാനമാണ്.

എല്ലാ ബിഎൽഒമാരും ഇതുവരെ പൂർണമായ ഡാറ്റ അപ്‌ലോഡ് ചെയ്തിട്ടില്ലാത്തതിനാൽ യഥാർത്ഥ എണ്ണം കൂടുതലായിരിക്കുമെന്നും തിരഞ്ഞെടുപ്പ് ഓഫീസർ കൂട്ടിച്ചേർത്തു. ഈ മാസം 4നാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എസ്‌ഐആറിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്.
വോട്ടർപട്ടികയിലുള്ള ഓരോ വ്യക്തിയുടേയും യോഗ്യത ഉറപ്പാക്കി പട്ടിക പുതുക്കുന്ന തീവ്ര ശ്രമമാണ് എസ്ഐആർ. വോട്ടർപട്ടികയിലുള്ള ഓരോരുത്തരുടെയും ഇലക്ടറൽ യോഗ്യത പരിശോധിച്ച് യോഗ്യരല്ലാത്തവരെ ഒഴിവാക്കുകയും യോഗ്യരായവരുടെ പ്രാതിനിധ്യം ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇരട്ടിപ്പുകളും ഒഴിവാക്കും. വോട്ടർ പട്ടികയുടെ ഭാഗമായവരും, എസ്ഐആർ നടപ്പാകുമ്പോൾ യോഗ്യത വീണ്ടും തെളിയിക്കണം.
The Special Integrated Revision (SIR) is progressing in Kerala, with over 2.63 crore enumeration forms (94.52% of total voters) distributed to ensure the accuracy and eligibility of every individual on the electoral roll.
