2022 ലെ FIFA ലോകകപ്പ് ഔദ്യോഗിക സ്പോൺസറായി BYJU’Sനെ പ്രഖ്യാപിച്ചു

2022 ലെ ഫിഫ ലോകകപ്പ് ഔദ്യോഗിക സ്പോൺസറായി BYJU’Sനെ പ്രഖ്യാപിച്ചു

ലോകകപ്പ് ഫുട്ബോൾ സ്പോൺസറാകുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് BYJU’S

ആദ്യമായിട്ടാണ് ഒരു എജ്യുടെക് കമ്പനി ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസറാകുന്നത്

ഇത്രയും അഭിമാനകരമായ ആഗോള വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായതിൽ സന്തോഷമുണ്ടെന്ന് ഫൗണ്ടറും സിഇഒയുമായ ബൈജു രവീന്ദ്രൻ

ഈ ചരിത്രപരമായ കരാർ BYJU ന്റെ സ്പോർട്സ് സ്പോൺസർഷിപ്പിൽ സുപ്രധാന ചുവടുവെപ്പാണെന്ന് കമ്പനി അവകാശപ്പെട്ടു

കരാറിന്റെ സാമ്പത്തിക വിശദാംശങ്ങൾ കമ്പനി പ്രഖ്യാപിച്ചിട്ടില്ല

BYJU’S പോലെ യുവാക്കളെ ശാക്തീകരിക്കുന്ന ഒരു കമ്പനിയുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് ഫിഫ പ്രതികരിച്ചു

2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ ലോകകപ്പ്

Share.

Comments are closed.

Exit mobile version