Ewire സ്റ്റാർട്ടപ്പുമായി ചേർന്ന് Digital മാറ്റത്തിനായി  ICL Fincorp

Digital മാറ്റത്തിന് തുടക്കം കുറച്ച് ICL Fincorp. Ewire Softtech ഉം ആയി ചേർന്ന് ഇന്ത്യയിൽ ആദ്യമായി ATM Card, ATM/CDM Machine & Digitalization സൗകര്യം അവതരിപ്പിച്ചു.

ഉന്നത വിദ്യാഭ്യാസ സാമൂഹ്യനിതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ATM/CDM Machine -കളുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ICL Fincorp Chairman and Managing Director അഡ്വ കെ. ജി അനിൽ കുമാർ അധ്യക്ഷത വഹിച്ചു.

2018-ൽ സ്ഥാപിതമായ, Ewire Softtech ISO 9001:2015 ക്രിസിൽ സർട്ടിഫിക്കേഷനുള്ള കമ്പനിയാണ്. കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പ് കൊച്ചിയിലെ കിൻഫ്ര ഹൈടെക് പാർക്കിൽ പ്രവർത്തിക്കുന്നു. സംസ്ഥാനത്തുനിന്നും കേന്ദ്രത്തിൽ നിന്നുമുള്ള ഫിൻടെക് ഇന്നൊവേഷനുകളിൽ നിരവധി അവാർഡുകളും അഭിനന്ദനങ്ങളും അംഗീകാരങ്ങളും സ്റ്റാർട്ടപ്പ് നേടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ക്ലയന്റുകൾക്ക് സ്കേലബിളും, ഇന്നവേറ്റിവുമായ ബാങ്കിംഗ്, പേയ്മെന്റ് സൊല്യൂഷനുകൾ നൽകുന്നു.ഇന്ത്യയിൽ നാല് ഓഫീസുകളുള്ള Ewire, ട്രാൻസാങ്ഷൻ
പ്രോസസ്സിംഗ്, കസ്റ്റമർ സർവീസ് ഡെലിവറി ചാനലുകൾ എന്നിവയിലുൾപ്പെടെ ക്രെഡിറ്റ്, ഡെബിറ്റ്, ATM, കൊമേഴ്‌സ്യൽ കാർഡുകൾ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സൊല്യുഷൻ നൽകുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version