വനിത സംരംഭകർക്കായി RBI ഇന്നവേഷൻ ഹബ്ബുമായി സഹകരിച്ച് ബാങ്ക് ഓഫ് ബറോഡ

സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത

വനിത സംരംഭകരടക്കം സ്ത്രീകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിന് റിസർവ്വ് ബാങ്കിന്റെ ഇന്നവേഷൻ ഹബ്ബുമായി സഹകരിച്ച് ബാങ്ക് ഓഫ് ബറോഡ. ആർബിഐയുടെ Swanari TechSprintൽ സ്കെയിൽ അപ്പ് പാർട്ട്നറായിരിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ അറിയിച്ചു. ടെക്നോളജിയിലൂടെ സ്ത്രീകളെ സാമ്പത്തിക ഭദ്രതയും സ്വാതന്ത്ര്യവും കൈവരിക്കാൻ സഹായിക്കുന്നതിന് ഡിജിറ്റൽ സൊല്യൂഷനുകൾ ഇന്നൊവേഷൻ ഹബ്ബ് ലക്ഷ്യമിടുന്നു.

വനിത സംരംഭകർക്ക് Fintech സേവനങ്ങൾ

രാജ്യത്ത് വിവിധ മേഖലകളിലെ 13ദശലക്ഷം വനിതാസംരംഭങ്ങൾ, 7.45 മില്യൺ സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾ എന്നിവയ്ക്ക് പ്രോഗ്രാം സഹായകമാകും. രാജ്യത്തെ 331 ദശലക്ഷത്തിലധികം പ്രായപൂർത്തിയായ സ്ത്രീകൾക്ക് പദ്ധതി ഗുണകരമാകുമെന്ന് ആർബിഐ പറയുന്നു. താഴ്ന്ന ഇടത്തരം വരുമാനക്കാരായ സ്ത്രീകൾക്കിടയിൽ ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളുടെ ആക്സസ്, അഡോപ്ഷൻ, ഉപയോഗം എന്നിവ മെച്ചപ്പെടുത്തുന്ന രീതിയിലാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2022 ഏപ്രിൽ 18മുതൽ 22വരെയാണ് പ്രോഗ്രാം. നവീകരണത്തിലൂന്നിയുള്ള ഈ സംയുക്തശ്രമം സ്ത്രീകളുടെ സാമ്പത്തികഭദ്രതയ്ക്ക് ഗുണകരമായ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷയുണ്ടെന്നാണ് ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടർ Vikramaditya Singh Khichi പറഞ്ഞു. ഫിൻടെക്ക്, ഫിനാൻഷ്യൽ സർവ്വീസ് പ്രൊവൈഡേഴ്സ്, ഇന്നൊവേറ്റേർസ് തുടങ്ങിയവരെ ഇത് സംയോജിപ്പിക്കും.

രാജ്യത്തെ 63 മില്യൺ എംഎസ്എംഇകളിൽ 20 ശതമാനത്തോളം സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളവയാണ്. അതായത് സ്ത്രീകൾ നേതൃത്വം നൽകുന്ന 15 ദശലക്ഷം എംഎസ്എംഇകളുടെ സാമ്പത്തിക അന്തരം 158 ബില്യൺ ഡോളറാണ്. അത്തരം 90 ശതമാനം വനിതാ സംരംഭകരും അനൗപചാരിക സാമ്പത്തിക സ്രോതസ്സുകളെ ആശ്രയിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രാജ്യത്തെ 63 മില്യൺ എംഎസ്എംഇകളിൽ 20 ശതമാനത്തോളം സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളവയാണ്. അതായത് സ്ത്രീകൾ നേതൃത്വം നൽകുന്ന 15 ദശലക്ഷം എംഎസ്എംഇകളുടെ സാമ്പത്തിക അന്തരം 158 ബില്യൺ ഡോളറാണ്. അത്തരം 90 ശതമാനം വനിതാ സംരംഭകരും അനൗപചാരിക സാമ്പത്തിക സ്രോതസ്സുകളെ ആശ്രയിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version