ഇലക്ട്രിക് വാഹന രംഗത്ത് ആധിപത്യം ശക്തമാക്കാൻ Ola Electric ബാറ്ററി പ്ലാന്റ് ആസൂത്രണം ചെയ്യുന്നു
സാമ്പത്തിക സേവനങ്ങൾ മെച്ചപ്പെടുത്താൻ ഓൺലൈൻ വായ്പാ പ്ലാറ്റ്ഫോം Avail Finance ഏറ്റെടുത്ത് Ola
സഹോദരന്റെ കമ്പനി ഏറ്റെടുത്ത് ഭവിഷ് അഗർവാൾ
വാഹന വിപണിയിൽ കരുത്തരാകാൻ പുതിയ നീക്കവുമായി റൈഡ് ഹെയ്ലിംഗ് പ്ലാറ്റ്ഫോം Ola. പ്രമുഖ ഓൺലൈൻ ലെന്റിംഗ് പ്ലാറ്റ്ഫോമായ Avail Finance ഏറ്റെടുക്കാൻ കരാറിൽ ഒപ്പിട്ടതായി ഒല അറിയിച്ചു. ഒല കോ ഫൗണ്ടറും ചീഫ് എക്സിക്യൂട്ടീവുമായ ഭവീഷ് അഗർവാളിന്റെ സഹോദരൻ അങ്കുഷ് അഗർവാളിന്റെ സ്ഥാപനമാണ് Avail Finance. 2019ലാണ് അവെയ്ൽ ഫിനാൻസിൽ ഒല ആദ്യമായി നിക്ഷേപം നടത്തുന്നത്. അവെയ്ലിന്റെ 9% ഓഹരികൾ ഒല നേരത്തെ സ്വന്തമാക്കിയിരുന്നു. സാമ്പത്തിക സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ഈ ഏറ്റെടുക്കൽ സഹായിക്കുമെന്നാണ് ഒല പ്രതീക്ഷിക്കുന്നത്. ഇടപാട് പൂർത്തിയാക്കുന്നതിന് ഓഹരി ഉടമകളുടെ അനുമതി ആവശ്യമായതിനാൽ ഏറ്റെടുക്കലിന്റെ നിബന്ധനകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.50 മില്യൺ ഡോളറിന് ഒല അവെയ്ൽ ഫിനാൻസിനെ സ്വന്തമാക്കിയേക്കുമെന്ന് Moneycontrol റിപ്പോർട്ട് ചെയ്യുന്നു.
മൊബിലിറ്റിക്കൊപ്പം സാമ്പത്തിക സേവനങ്ങളും
2016ൽ അങ്കുഷ് അഗർവാളും തുഷാർ മെഹന്ദിരട്ടയും ചേർന്ന് ബ്ലൂ കോളർ തൊഴിലാളികളുടെ സാമ്പത്തിക സേവനങ്ങൾക്കായി സ്ഥാപിച്ചതാണ് Avail Finance. 6 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള കമ്പനി, സേവിംഗ്സ്, ഇൻഷുറൻസ്, വായ്പ, ഇൻവെസ്റ്റ്മെന്റ് സൊല്യൂഷൻസ് എന്നി മേഖലകളിൽ പ്രവർത്തിക്കുന്നു. ഫ്ലിപ്പ്കാർട്ട് ഫൗണ്ടർ ബിന്നി ബെൻസാൽ അടക്കമുളള നിക്ഷേപകരിൽ നിന്ന് 38.5 മില്യൺ ഡോളറാണ് അവെയ്ൽ സമാഹരിച്ചിട്ടുളളത്. CRED ഫൗണ്ടർ കുനാൽ ഷാ, മാട്രിക്സ് പാർട്ണേഴ്സ് ഇന്ത്യ, ഒല കോ-ഫൗണ്ടർഅങ്കിത് ഭാട്ടി എന്നിവരും അവെയ്ൽ ഫിനാൻസിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഭവിഷ് അഗർവാളും സീരീസ് A റൗണ്ടി്ൽ പങ്കെടുത്തിരുന്നു. ഡ്രൈവർ പാർട്ണർ ഇക്കോസിസ്റ്റം ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്കുള്ള സ്വന്തം സാമ്പത്തിക സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ഈ ഏറ്റെടുക്കൽ കമ്പനിയെ സഹായിക്കുമെന്നാണ് Olaയുടെ പ്രതീക്ഷ. Avail Finance-ന്റെ ഉൽപ്പന്നങ്ങളും കഴിവുകളും പ്രയോജനപ്പെടുത്തുന്നതിലൂടെ, അത് ഒരു നിയോബാങ്കിംഗ് സംവിധാനമായി വികസിപ്പിക്കുക എന്നതാണ് ഉദ്ദേശമെന്ന് Ola പറയുന്നു. കഴിഞ്ഞ വർഷം മാത്രം അവെയ്ലിന്റെ സാമ്പത്തിക സേവന ബിസിനസിലേക്ക് 800 കോടി രൂപയാണ് ഒല നിക്ഷേപിച്ചത്.2022-ൽ ഇനിഷ്യൽ പബ്ലിക് ഓഫറിംഗിന് ഒല ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ വികസനം.
കമ്പനി കഴിഞ്ഞ വർഷം പ്രീ-ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് റൗണ്ടിൽ 500 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. നിലവിൽ ഇലക്ട്രിക് മൊബിലിറ്റി ബിസിനസ്സ് വലിയ തോതിൽ വിപുലീകരിക്കുകയാണ് Ola.