രണ്ട് മധ്യദൂര മിസൈലുകൾ കൂടി വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

MRSAM പരീക്ഷണം വിജയം
കരയിൽ നിന്ന് ആകാശത്തേക്കയക്കുന്ന രണ്ട് മധ്യദൂര മിസൈലുകൾ (Medium Range Surface to Air Missile) വിജയകരമായി പരീക്ഷിച്ചതായി ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ. പരീക്ഷണത്തിന്റെ രണ്ടാം ഘട്ടമാണ് ഒഡിഷയിലെ ചാന്ദിപ്പൂരിൽ വിജയകരമായി പൂർത്തിയാക്കിയത്.
അതിവേഗം സഞ്ചരിക്കുന്ന അതീവ പ്രഹരശേഷിയുള്ള മിസൈലുകളാണ് MRSAM. കരസേനയുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരീക്ഷണം പൂർത്തിയാക്കിയത്. ആദ്യ പരീക്ഷണ വിക്ഷേപണം ഒരു ഇടത്തരം ഉയരത്തിലുള്ള ദീർഘദൂര ലക്ഷ്യത്തെ ഭേദിക്കുന്നതായിരുന്നു. രണ്ടാമത്തെ വിക്ഷേപണം താഴ്ന്ന ഹ്രസ്വദൂര ലക്ഷ്യത്തിനുവേണ്ടിയായിരുന്നു. ഡിആർഡിഒയും ഇസ്രായേൽ എയറോസ്പേസ് ഇൻഡസ്ട്രീസും (IAI) സംയുക്തമായാണ് ഇത് വികസിപ്പിച്ചെടുത്തത്.MRSAM സംവിധാനത്തിൽ മൾട്ടി-ഫംഗ്ഷൻ റഡാർ, മൊബൈൽ ലോഞ്ചർ സിസ്റ്റം, മറ്റ് വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

അഭിനന്ദനവുമായി പ്രതിരോധമന്ത്രി
മീഡിയം റേഞ്ച് സർഫേസ് ടു എയർ മിസൈലിന്റെ ആർമി പതിപ്പിന്റെ സീ-സ്കിമ്മിംഗ്, ഉയർന്ന ഉയരത്തിലുള്ള മോഡുകൾ എന്നിവയിൽ പരീക്ഷണം നടത്തി മിസൈലിന്റെ കാര്യക്ഷമത DRDO വീണ്ടും തെളിയിച്ചു.വിജയകരമായ വിക്ഷേപണങ്ങളിൽ പങ്കാളികളായ ഡിആർഡിഒ, ഇന്ത്യൻ ആർമി, പ്രതിരോധ വ്യവസായ യൂണിറ്റുകൾ എന്നിവയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. വിജയകരമായ വിക്ഷേപണങ്ങൾ സിസ്റ്റത്തിന്റെ വിശ്വാസ്യത ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.

മിസൈലിന്റെ പ്രവർത്തനരീതി

മിസൈലിന്റെ മാനേജ്മെന്റ് സിസ്റ്റം റഡാർ ഉപയോഗിച്ച് ലക്ഷ്യം ട്രാക്ക് ചെയ്യുന്നു. അതിൽ നിന്നുള്ള ദൂരമടക്കം കണക്കാക്കി കമാൻഡറിന് കൃത്യമായി എല്ലാവിവരങ്ങളും കൈമാറുന്നു. 275 കിലോഗ്രാം ഭാരമുള്ള ഈ മിസൈലിന് 4.5 മീറ്റർ നീളമുണ്ട്. എഞ്ചിനിൽ നിന്ന് സ്വതന്ത്രമാകുന്നതിനാവശ്യമായ thrust vector control സിസ്റ്റത്തിനൊപ്പം സോളിഡ് പ്രൊപ്പൽഷൻ സംവിധാനവും മിസൈലിന് കരുത്ത് പകരുന്നു. 70 കിലോമീറ്റർ പരിധിവരെയുള്ള ഒന്നിലധികം ടാർഗറ്റുകളിലേക്ക് എത്തിച്ചേരാൻ മിസൈലിന് സാധിയ്ക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version