TVS മോട്ടോറുമായി സഹകരിച്ച് EV ചാർജിംഗ് സൗകര്യം സജ്ജീകരിക്കാൻ ഇന്ധന വിതരണ ശൃംഖലയായ JIO-BP
ടിവിഎസ് മോട്ടോറുമായി സഹകരിച്ച് EV ചാർജിംഗ് സൗകര്യം സജ്ജീകരിക്കാൻ ഇന്ധന വിതരണ ശൃംഖലയായ JIO-BP
ഇരുചക്ര മുച്ചക്ര വാഹനങ്ങൾക്കായാണ് ചാർജ്ജിംഗ് ശൃംഖല സജ്ജീകരിക്കുന്നത്
EVകൾക്കായി AC, DC ഫാസ്റ്റ് ചാർജിംഗ് ശൃംഖല സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്.
TVS ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് Jio-bpയുടെ വ്യാപകമായ ചാർജിംഗ് നെറ്റ്‌വർക്കിലേക്കു ആക്സസ് നൽകുന്നതാണ് തീരുമാനം
Jio-bp പൾസ് എന്ന ബ്രാൻഡിന് കീഴിലാണ് EV ചാർജിംഗ്, സ്വാപ്പിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നത്.
ഉപഭോക്താക്കൾക്ക് അടുത്തുള്ള സ്റ്റേഷനുകൾ എളുപ്പത്തിൽ കണ്ടെത്താനും അവരുടെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനും പൾസ് ആപ്പിലൂടെ കഴിയും.
രാജ്യത്തെ ഏറ്റവും വലിയ EVനെറ്റ് വർക്കായി മാറാൻ Jio-bp ഒരു ചാർജിംഗ് ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനാണ് പദ്ധതിയിടുന്നത്
അതേസമയം അതിവേഗ ഇലക്ട്രിക് സ്കൂട്ടറായ TVS iQubeന്റെ 12,000 യൂണിറ്റുകൾ TVS MOTORS വിറ്റിരുന്നു
EV ബിസിനസ്സിലേക്ക് 1,000കോടിയുടെ നിക്ഷേപവും TVS പ്രഖ്യാപിച്ചിരുന്നു
ഇവികളുടെ സ്വീകാര്യത കൂട്ടാനും നെറ്റ്-സീറോ എമിഷൻ എന്ന ലക്ഷ്യം നേടാനും പങ്കാളിത്തം സഹായിക്കുമെന്ന് TVS വിലയിരുത്തുന്നു.