TVS  മോട്ടോറുമായി സഹകരിച്ച് EV ചാർജിംഗ് സൗകര്യം സജ്ജീകരിക്കാൻ ഇന്ധന വിതരണ ശൃംഖലയായ JIO-BP

ടിവിഎസ് മോട്ടോറുമായി സഹകരിച്ച് EV ചാർജിംഗ് സൗകര്യം സജ്ജീകരിക്കാൻ ഇന്ധന വിതരണ ശൃംഖലയായ JIO-BP

ഇരുചക്ര മുച്ചക്ര വാഹനങ്ങൾക്കായാണ് ചാർജ്ജിംഗ് ശൃംഖല സജ്ജീകരിക്കുന്നത്

EVകൾക്കായി AC, DC ഫാസ്റ്റ് ചാർജിംഗ് ശൃംഖല സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്.

TVS ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് Jio-bpയുടെ വ്യാപകമായ ചാർജിംഗ് നെറ്റ്‌വർക്കിലേക്കു ആക്സസ് നൽകുന്നതാണ് തീരുമാനം

Jio-bp പൾസ് എന്ന ബ്രാൻഡിന് കീഴിലാണ് EV ചാർജിംഗ്, സ്വാപ്പിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നത്.

ഉപഭോക്താക്കൾക്ക് അടുത്തുള്ള സ്റ്റേഷനുകൾ എളുപ്പത്തിൽ കണ്ടെത്താനും അവരുടെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനും പൾസ് ആപ്പിലൂടെ കഴിയും.

രാജ്യത്തെ ഏറ്റവും വലിയ EVനെറ്റ് വർക്കായി മാറാൻ Jio-bp ഒരു ചാർജിംഗ് ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനാണ് പദ്ധതിയിടുന്നത്

അതേസമയം അതിവേഗ ഇലക്ട്രിക് സ്കൂട്ടറായ TVS iQubeന്റെ 12,000 യൂണിറ്റുകൾ TVS MOTORS വിറ്റിരുന്നു

EV ബിസിനസ്സിലേക്ക് 1,000കോടിയുടെ നിക്ഷേപവും TVS പ്രഖ്യാപിച്ചിരുന്നു

ഇവികളുടെ സ്വീകാര്യത കൂട്ടാനും നെറ്റ്-സീറോ എമിഷൻ എന്ന ലക്ഷ്യം നേടാനും പങ്കാളിത്തം സഹായിക്കുമെന്ന് TVS വിലയിരുത്തുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version