മുംബൈ മുതൽ ചെന്നൈ വരെ: 2050-ഓടെ തീരദേശ നഗരങ്ങൾ മുങ്ങിപ്പോകുമെന്ന് പഠനം

മുംബൈ മുതൽ ചെന്നൈ വരെ

  • കടൽ ജലനിരപ്പ് ഉയരുന്നതിനാൽ അടുത്ത 28 വർഷത്തിനുള്ളിൽ മുങ്ങിപ്പോകുന്ന ഇന്ത്യൻ നഗരങ്ങളിൽ കൊച്ചിയും തിരുവനന്തപുരവും.
  • കടലിനോട് ചേർന്ന് കിടക്കുന്ന നിരവധി ഇന്ത്യൻ നഗരങ്ങൾ വെള്ളത്തിനടിയിലായേക്കുമെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്.
  • ഗ്ലോബൽ റിസ്‌ക് മാനേജ്‌മെന്റ് സ്ഥാപനമായ RMSI നടത്തിയ വിശകലനം അനുസരിച്ച്, സമുദ്രനിരപ്പ് ഉയരുന്നതിനാൽ മുംബൈ, മംഗലാപുരം, ചെന്നൈ, വിശാഖപട്ടണം,കൊച്ചിയും തിരുവനന്തപുരം എന്നിവിടങ്ങളിലെ കെട്ടിടങ്ങളും റോഡ് ശൃംഖലകളും 2050 ഓടെ മുങ്ങിപ്പോകും.

കൊച്ചിയും തിരുവനന്തപുരവും മുങ്ങും

കൊച്ചിയിൽ, 2050 ഓടെ 464 കെട്ടിടങ്ങൾ ബാധിക്കപ്പെടാൻ സാധ്യതയുണ്ട്. ഉയർന്ന വേലിയേറ്റ സമയത്ത് 1,502 കെട്ടിടങ്ങൾ വെളളത്തിലാകും. തിരുവനന്തപുരത്ത്, 2050-ഓടെ സമുദ്രനിരപ്പ് ഉയരുന്നതും, വേലിയേറ്റത്തോടുകൂടിയുള്ള സമുദ്രനിരപ്പ് ഉയരുന്നതും, യഥാക്രമം 349, 387 കെട്ടിടങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്.

മുങ്ങുന്നവയിൽ പ്രധാന കെട്ടിടങ്ങളും

ഹാജി അലി ദർഗ, ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ്, വെസ്റ്റേൺ എക്‌സ്‌പ്രസ് ഹൈവേ, ബാന്ദ്ര-വർളി സീ-ലിങ്ക്, മറൈൻ ഡ്രൈവിലെ ക്വീൻസ് നെക്‌ലേസ് എന്നിവ മുംബൈയിൽ വെള്ളത്തിൽ മുങ്ങാൻ സാധ്യത കൽപിക്കുന്നവയാണ്. വിശകലനം അനുസരിച്ച്, മുംബൈയിൽ 2050-ഓടെ ഏകദേശം 998 കെട്ടിടങ്ങളെയും 24 കിലോമീറ്റർ റോഡ് ദൈർഘ്യത്തെയും ബാധിക്കും. ഉയർന്ന വേലിയേറ്റ സമയത്ത് 2,490 കെട്ടിടങ്ങളും 126 കിലോമീറ്റർ നീളമുള്ള റോഡും ബാധിക്കപ്പെടും. ചെന്നൈയിൽ 5 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡും 55 കെട്ടിടങ്ങളും അപകടത്തിലാണ്. വിശാഖപട്ടണത്ത്, 2050-ഓടെ തീരദേശ മാറ്റങ്ങൾ കാരണം 206 കെട്ടിടങ്ങളും 9 കിലോമീറ്റർ റോഡ് ശൃംഖലയും വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

ആഗോളതാപനം കുറയണം

റോഡുകളുടെ ഉയരം വർധിപ്പിക്കുക, നാശനഷ്ടം ഒഴിവാക്കാൻ കെട്ടിടങ്ങൾ ബലപ്പെടുത്തുക അല്ലെങ്കിൽ അവ മാറ്റി സ്ഥാപിക്കുക എന്നിങ്ങനെയുളള നിർദേശങ്ങളും റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നു. 2025 ഓടെ ലോകം പുറന്തള്ളുന്ന CO2 പോലുള്ള ഹരിതഗൃഹ വാതകങ്ങളുടെ അളവ് ഉന്നതിയിലെത്തുമെന്ന് കരുതപ്പെടുന്നു. പിന്നീട് പത്ത് വർഷങ്ങൾക്കുളളിൽ 43% കുറയുകയും 2100-ഓടെ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുകയും ചെയ്യുന്നത് ഗുണകരമാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഹൈ റെസല്യൂഷൻ ഡിജിറ്റൽ ടെറൈൻ മോഡൽ സൃഷ്ടിച്ചാണ് ആർഎംഎസ്ഐ വിദഗ്ധർ പ്രവചനം നടത്തിയത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version