ആരോഗ്യമേഖലയിലെ സ്റ്റാർട്ടപ്പ്, ഷോപ്പ് ഡോക്കിനെ പരിചയപ്പെടാം ചാനൽ അയാം ഡോട് കോമിന്റെ Anybody can startup എന്ന സെഗ്മെന്റിൽ.

Company : MobeedCare Pvt Ltd
Startup:  Shop DOC
Solution: Healthcare Services
Technology:  Healthcare platform, web & mobile apps
Team :   Shihab Makaniyil — Founder&CEO  
              Razik Ashraf– Operations Section
              Zahid Makaniyil—Engineering&Technology Section

Clients :Aster MIMS Groups
             Manipal Group
              VPS Group

ഹെൽത്ത്കെയർ സെക്ടറിൽ സ്മാർട്ട് ക്ലിനിക്ക് പദ്ധതിയുമായി മലയാളി സ്റ്റാർട്ടപ് ഷോപ്പ് ഡോക്ക്.

സ്മാർട്ട് ക്ലിനിക്കിലൂടെ ക്യാഷ് ഡിസ്ക്കൗണ്ടും

പ്രൈമറി ഹെൽത്ത്കെയർ സെന്ററിന്റെ ഒരു ഡിജിറ്റൽ, അഡ്വാൻസ്ഡ് പതിപ്പാണ് സ്മാർട്ട് ക്ലിനിക്ക്. ഓരോ സ്മാർട്ട്ക്ലിനിക്കിലും ആ മേഖലയിലെ ജനങ്ങൾക്കുവേണ്ട 20ഓളം മെഡിക്കൽ സർവ്വീസുകൾ നൽകുന്നുണ്ട്. കൂടാതെ, വലിയ ഹോസ്പിറ്റലുകളിലേക്കുവേണ്ട റഫറലുകളും നൽകും. വീഡിയോയിലൂടെ ഡോക്ടർമാരെ കാണാനും, പരിശോധനകൾക്ക് വിധേയമാവാനും, വലിയ ചികിത്സ വേണ്ടി വന്നാൽ ക്യാഷ് ഡിസ്ക്കൗണ്ടുകൾ നേടാനും സാധിക്കും.  

1000 സ്മാർട്ട്ക്ലിനിക്കുകൾ

ഭാവിയിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഈ പ്ലാറ്റ്ഫോം വഴി വിതരണം ചെയ്യാനും പദ്ധതിയുണ്ട്. കേരളത്തിൽ ഈ വർഷം പഞ്ചായത്ത്, മുനിസിപ്പാലിറ്റി അടിസ്ഥാനത്തിൽ 1000 സ്മാർട്ട്ക്ലിനിക്കുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രത്യേകമായി പരിശീലനം നൽകിയ ഷോപ്പ് ഡോക്ക് ഏഞ്ചൽസ്, അഥവാ, മൈക്രോ സ്ത്രീ സംരംഭകരാണ് ഈ സംവിധാനം പൂർണ്ണമായും പ്രവർത്തിപ്പിക്കുന്നത്.1000 സ്മാർട്ട് ക്ലിനിക്കുകൾ പ്രവർത്തിപ്പിക്കാൻ 2000ത്തോളം മൈക്രോ സ്ത്രീ സംരംഭകരെ ആവശ്യമായി വരും

7 മില്യൺ ഡോളർ സ്വരൂപിക്കും

സ്മാർട്ട് ക്ലിനിക്ക് ആരംഭിക്കുന്നതിനായി 7 മില്യൺ ഡോളറോളം സ്വരൂപിക്കുന്നുണ്ട്. ആദ്യത്തെ രണ്ടുവർഷം കേരളത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പദ്ധതിയിടുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ഈ മോഡൽ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. സോഫ്റ്റ് വെയർ ആസ് എ സർവീസ് (SaaS), ബി റ്റു ബി ബിസിനസ്സ് എന്നിങ്ങനെ രണ്ട് ബിസിനസ്സ് മോഡലുകളാണ് പിന്തുടരുന്നത്. ക്ലിനിക്കുകൾ, ഡോക്ടർമാർ, ലാബുകൾ എന്നിവയ്ക്ക് വേണ്ട സോഫ്റ്റ് വെയർ ലഭ്യമാക്കുന്ന ബിസിനസ്സ് മാതൃകയാണ് സോഫ്റ്റ് വെയർ ആസ് എ സർവീസ്.
രോഗികളുടെ ആരോഗ്യം സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും എത്തിച്ചു നൽകുന്നതാണ്  ബി റ്റു ബി ബിസിനസ്സ് മാതൃക. വെബ്സൈറ്റ്, വെബ് ആപ്പ്, മൊബൈൽ ആപ്പ് ,ടോൾഫ്രീ നമ്പർ, വാട്സാപ്പ് എന്നീ മാർഗങ്ങളിലൂടെയെല്ലാം സേവനങ്ങൾക്കായി ബന്ധപ്പെടാൻ സാധിക്കും.

മണിപ്പാലും ആസ്റ്ററും ക്ലയിന്റുകൾ

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളായ മണിപ്പാൽ ഗ്രൂപ്പ്, ആസ്റ്റർ, വിപിഎസ് ഗ്രൂപ്പ് തുടങ്ങിയവരെല്ലാം കമ്പനിയുടെ ഉപഭോക്താക്കളാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version