അദാനി ഗ്രൂപ്പിന്റെ ഗ്രീൻ പോർട്ട്ഫോളിയോയിൽ അബുദാബി  IHC  2 ബില്യൺ ഡോളർ നിക്ഷേപിക്കും

അബുദാബി ആസ്ഥാനമായ ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ് കമ്പനി IHC അദാനി ഗ്രൂപ്പിന്റെ പരിസ്ഥിതി സൗഹൃദ സംരംഭങ്ങളിൽ 2 ബില്യൺ ഡോളർ നിക്ഷേപിക്കും

അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ്, അദാനി എന്റർപ്രൈസ് എന്നിവയിലാണ് നിക്ഷേപം

അദാനി ഗ്രീൻ എനർജിയിലും ട്രാൻസ്മിഷൻ ലിമിറ്റഡിലും 3,850 കോടിയും അദാനി എന്റർപ്രൈസസിൽ 7,700കോടിയും IHC നിക്ഷേപിക്കും

പ്രിഫറൻഷ്യൽ അലോട്ട്മെന്റ് വഴിയുളള നിക്ഷേപം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

മിഡിൽ ഈസ്റ്റ്, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ വ്യാപാര,നിക്ഷേപ, കയറ്റുമതി സംബന്ധമായ ബിസിനസ്സ് കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് IHC

യുഎഇയിലെ എണ്ണ ഇതര ബിസിനസ് മേഖലകളെ വൈവിധ്യവത്കരിക്കുന്നതിനും വളർത്തുന്നതിനുമുള്ള സംരംഭത്തിന്റെ ഭാഗമായാണ് 1998-ൽ IHC സ്ഥാപിതമായത്

യുഎഇയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ ആണ് IHC ചെയർമാൻ

ഇന്ത്യയുടെ ഹരിത ഊർജ്ജ മേഖലകളിലടക്കം ദീർഘകാലത്തേക്കുള്ള നിക്ഷേപമായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് IHC

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version