IT കമ്പനി ജീവനക്കാർക്ക് സമ്മാനമായി നൽകിയത് 100 കാറുകൾ

ചെന്നൈയിലെ IT കമ്പനി ജീവനക്കാർക്ക് സമ്മാനമായി നൽകിയത് 100 കാറുകൾ

പ്രോഡക്ട് എഞ്ചിനീയറിംഗ് സ്ഥാപനമായ Ideas2IT യാണ് ജീവനക്കാർക്ക് കിടിലൻ സമ്മാനം നൽകി മാതൃകയായത്

15 കോടി രൂപ വിലമതിക്കുന്ന 100 കാറുകളാണ് 10 വർഷത്തിലധികം പ്രവർത്തന പരിചയമുളള ജീവനക്കാർക്ക് സമ്മാനമായി നൽകിയത്

മാരുതി സുസുക്കി എസ്-ക്രോസ്, വിറ്റാര ബ്രെസ്സ, ബലേനോ, സ്ഫ്വിറ്റ് വരെയുള്ള കാറുകൾ കമ്പനിയുടെ വിജയത്തിന് സംഭാവന നൽകിയ ജീവനക്കാർക്ക് സമ്മാനിച്ചു

ജീവനക്കാർക്ക് 100 കാറുകൾ നൽകി ആദരിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഐടി കമ്പനിയാണ് Ideas2IT യെന്ന് സിഇഒ ഗായത്രി വിവേകാനന്ദൻ

2009ൽ സ്ഥാപിതമായ കമ്പനിക്ക് കഴിഞ്ഞ നാല് വർഷത്തിനുളളിൽ 56% വാർഷിക വരുമാന വളർച്ചയാണ് ഉണ്ടായത്

യുഎസ്എ, മെക്സിക്കോ, ഇന്ത്യ എന്നിവിടങ്ങളിൽ ഒന്നിലധികം സ്ഥലങ്ങളിൽ സാന്നിധ്യമുണ്ടെന്ന് കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു

Facebook, Bloomberg, Microsoft, Oracle, Motorola, Roche, Medtronic തുടങ്ങിയ കമ്പനികൾക്ക് Ideas2IT സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുന്നു

ചെന്നൈ ആസ്ഥാനമായ സോഫ്റ്റ് വെയർ ആസ് എ സർവീസ് സ്ഥാപനമായ Kissflow യും അടുത്തിടെ അഞ്ച് സീനിയർ എക്സിക്യൂട്ടീവുകൾക്ക്
BMW കാറുകൾ സമ്മാനിച്ചിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version