സൊമാറ്റോയ്ക്ക് പിന്നാലെ 10മിനിറ്റ് ഡെലിവറി സർവ്വീസുമായി Ola.
സൊമാറ്റോയ്ക്ക് പിന്നാലെ 10മിനിറ്റ് ഡെലിവറി സേവനം അവതരിപ്പിക്കാൻ റൈഡ്-ഹെയ്ലിംഗ് കമ്പനി ഒല
ഒലയുടെ ക്വിക്ക് കൊമേഴ്സ് ഇനിഷ്യേറ്റീവായ ഒല ഡാഷിന്റെ ഡാർക്ക് സ്റ്റോർ നെറ്റ് വർക്കുകളിലൂടെയായിരിക്കും ഡെലിവറി സർവീസ്
ബെംഗളൂരുവിലെയും ഗുരുഗ്രാമിലെയും തിരഞ്ഞെടുത്ത പിൻ കോഡുകളിലായിരിക്കും ആദ്യഘട്ടത്തിലെ ഡെലിവറി.
കിച്ചടി, ബിരിയാണി, അരിയുണ്ട,പിസ്സ തുടങ്ങിയ ഭക്ഷണ ഇനങ്ങൾ store-to-door രീതിയിൽ ഡെലിവർ ചെയ്യും.
200 ഡാർക്ക് സ്റ്റോറുകൾ, 2,500-ലധികം സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകൾ എന്നിവയടങ്ങുന്നതാണ് ഒല ഡാഷെന്ന് കമ്പനി അവകാശപ്പെടുന്നു.
പ്രതിദിനം 500,000ത്തിൽക്കൂടുതൽ ആളുകളിലേക്ക് ഈ വർഷമവസാനത്തോടെ ഭക്ഷണമെത്തിക്കാനാണ് പദ്ധതിയിടുന്നത്.
10-മിനിട്ട് ഡെലിവറി സെഗ്മെന്റിൽ കൂടുതൽ ക്ലൗഡ് കിച്ചൺ പാർട്ണർഷിപ്പുകൾ അടുത്തിടെ സൊമാറ്റോ പ്രഖ്യാപിച്ചിരുന്നു
ഫുഡ് റോബോട്ടിക്സ് സ്റ്റാർട്ടപ്പ് Mukunda Foodsൽ 16.66% ഓഹരി സൊമാറ്റോ നേടിയിരുന്നു