സ്വിഗ്ഗി, പേടിഎം, അർബൻ കമ്പനി, മീഷോ തുടങ്ങിയ കമ്പനികളെ നിക്ഷേപങ്ങളിലൂടെ പിന്തുണച്ചിട്ടുള്ള പ്രമുഖ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമാണ് Elevation Capital. പ്രാരംഭഘട്ട സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് ഇന്ത്യയിൽ 670 മില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ Elevation.കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ഏഴ് ഫണ്ടുകളിലായി 150-ലധികം കമ്പനികളിൽ  ഏകദേശം 2 ബില്യൺ ഡോളർ മൂലധനം നിക്ഷേപിച്ചിട്ടുണ്ട് കമ്പനി.അവയിൽ സ്വിഗ്ഗിയും റിവിഗോയുമടക്കമുള്ള 13 പ്രാരംഭ ഘട്ട നിക്ഷേപങ്ങൾ ഇതിനോടകം തന്നെ യൂണികോണുകളായി മാറിക്കഴിഞ്ഞു.

ഫണ്ടിംഗ് ബൂമിൽ പിടിച്ചുകയറി Elevation

Country Delight, Curelink and CityMall എന്നിവയാണ് ഏറ്റവും പുതിയതായി എലിവേഷൻ ക്യാപ്പിറ്റൽ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനങ്ങൾ.അതിൽ ഈ വർഷത്തെ സീരീസ് എ ഫണ്ടിംഗിൽ Sprinto, Pillow and Turnip എന്നിവയ്ക്കും ഫണ്ട് നൽകിയിരുന്നു. ഇന്ത്യയിലെ ടെക്ക് ഇക്കോ സിസ്റ്റം നിലവിൽ ഒരു നിർണ്ണായക വഴിത്തിരിവിലാണെന്നാണ് എലിവേഷൻ ക്യാപ്പിറ്റലിന്റെ വിലയിരുത്തൽ. കൺസ്യൂമർ ഇന്റർനെറ്റ്, ഫിൻടെക്കുകൾ,സോഫ്റ്റ് വെയർ ആസ് എ സർവ്വീസ്, Web3, ക്രിപ്റ്റോകറൻസി  എന്നിങ്ങനെ വികസിച്ചുവരുന്ന ഏറ്റവും പുതിയ മേഖലകളിലടക്കം Elevation Capital നിക്ഷേപം നടത്തുന്നുണ്ട്.ഫണ്ടിംഗ് ബൂമിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്നാണ് Elevation Capital.സോഷ്യൽ മീഡിയ സ്ഥാപനമായ ഷെയർചാറ്റ്, മീഷോ, ഹോം സർവീസ് പ്രൊവൈഡർ അർബൻ കമ്പനി, റിയൽ എസ്റ്റേറ്റ് പോർട്ടൽ നോബ്രോക്കർ, ഓൺലൈൻ കാർ വാങ്ങൽ ആപ്പ് സ്പിന്നി, അക്കോ ഇൻഷുറൻസ് തുടങ്ങിയ കമ്പനികളിലും എലിവേഷൻ ക്യാപ്പിറ്റലിന് നിക്ഷേപമുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version