2026 ഓടെ പ്രതിവർഷം രണ്ട് ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുളള പദ്ധതിയുമായി ടാറ്റ മോട്ടോഴ്സ്
2,000 കോടി രൂപയുടെ നിക്ഷേപമാണ് ഇലക്ട്രിക് മൊബിലിറ്റിക്കായി ടാറ്റ പ്രഖ്യാപിച്ചിട്ടുളളത്
ഫോർഡിന്റെ ഗുജറാത്തിലെ സാനന്ദ് പ്ലാന്റിൽ ഇലക്ട്രിക് വാഹന നിർമാണം ഇതോടെ വർദ്ധിപ്പിക്കും
റിപ്പോർട്ട് പ്രകാരം, ഫോർഡ് പ്ലാന്റിലെ നിലവിലുള്ള തൊഴിലാളികളെയൊന്നും പിരിച്ചുവിടില്ലെന്ന് ടാറ്റ മോട്ടോഴ്സ് ഗുജറാത്ത് സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്
പ്ലാന്റിൽ 23,000-ത്തിലധികം തൊഴിലാളികൾ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്നുണ്ട്
2030 വരെ സാനന്ദ് പ്ലാന്റിൽ ഫോർഡിന് സർക്കാർ അനുവദിച്ച പ്രത്യേക ഇൻസെന്റിവും ആനൂകൂല്യങ്ങളും ടാറ്റാ മോട്ടോഴ്സിനും ലഭിക്കും
പ്രതിവർഷം 2.4 ലക്ഷം യൂണിറ്റ് കാറുകളും 2.7 ലക്ഷം എഞ്ചിനുകളും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റിൽ ഫോർഡ് 4,500 കോടി രൂപ നിക്ഷേപിച്ചിരുന്നു
ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ തുടങ്ങിയ കോംപാക്ട് കാറുകളാണ് ഫോർഡ് ഈ സാനന്ദ് പ്ലാന്റിൽ നിർമിച്ചിരുന്നത്.