Honda Cars India, ഇലക്ട്രിക്ക് ഹൈബ്രിഡ് വാഹനമായ Honda City e:HEV അവതരിപ്പിച്ചു
ജാപ്പനീസ് വാഹനനിർമ്മാതാവായ ഹോണ്ട ഇന്ത്യയിൽ ഇലക്ട്രിക്ക് ഹൈബ്രിഡ് വാഹനമായ Honda City e:HEV അവതരിപ്പിച്ചു
മിഡ്സൈസ് സെഡാൻ ഇന്ത്യയിൽ ഹോണ്ടാ സിറ്റിയുടെ അഞ്ചാംതലമുറ മോഡലാണ്
നൂതന ഹൈബ്രിഡ് ഡ്രൈവിംഗ് സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, സുരക്ഷാ സവിശേഷതകൾ എന്നിവ e-Hev യിലുണ്ട്
ഹോണ്ട സിറ്റി e:HEV-യിലെ ഹൈബ്രിഡ് പവർട്രെയിനിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ, രണ്ട് ഇലക്ട്രിക് മോട്ടോറുകൾ, ഒരു ബാറ്ററി പാക്ക് എന്നിവ ഉൾപ്പെടുന്നു
Apple CarPlay, Android Auto എന്നിവയെ പിന്തുണയ്ക്കുന്ന 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സറൗണ്ട് സൗണ്ട് സ്പീക്കർ സിസ്റ്റം ഇവ e:HEVക്കുണ്ട്
7-inch ഫുൾ കളർ TFT ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ, വാക്ക് എവേ ഓട്ടോ ലോക്ക്, ഹോണ്ടയുടെ സ്മാർട്ട് കണക്ട് ആപ്പിലൂടെയുളള കണക്റ്റഡ് കാർ ടെക്നോളജി എന്നിവയുമുണ്ട്
ഹോണ്ട സിറ്റി e:HEV ഒരു വേരിയന്റിൽ മാത്രമാണ് ലഭ്യമാകുന്നത്, ഈ മോഡലിന് ഇന്ത്യയിൽ 18 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു
സുരക്ഷാ സാങ്കേതികവിദ്യയായ Honda SENSING അടക്കം 37 ഹോണ്ട കണക്റ്റ് ഫീച്ചറുകളുമായാണ് ഹോണ്ട സിറ്റി e:HEV എത്തുന്നത്
2050ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുകയെന്ന ഹോണ്ടയുടെ ആഗോള കാഴ്ചപ്പാടിന്റെ ഭാഗമായാണ് വാഹനം പുറത്തിറക്കിയത്