Honda Cars India, ഇലക്ട്രിക്ക് ഹൈബ്രിഡ് വാഹനമായ Honda City e:HEV അവതരിപ്പിച്ചു

ജാപ്പനീസ് വാഹനനിർമ്മാതാവായ ഹോണ്ട ഇന്ത്യയിൽ ഇലക്ട്രിക്ക് ഹൈബ്രിഡ് വാഹനമായ Honda City e:HEV അവതരിപ്പിച്ചു

മിഡ്സൈസ് സെഡാൻ ഇന്ത്യയിൽ ഹോണ്ടാ സിറ്റിയുടെ അഞ്ചാംതലമുറ മോഡലാണ്

നൂതന ഹൈബ്രിഡ് ഡ്രൈവിംഗ് സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, സുരക്ഷാ സവിശേഷതകൾ എന്നിവ e-Hev യിലുണ്ട്

ഹോണ്ട സിറ്റി e:HEV-യിലെ ഹൈബ്രിഡ് പവർട്രെയിനിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ, രണ്ട് ഇലക്ട്രിക് മോട്ടോറുകൾ, ഒരു ബാറ്ററി പാക്ക് എന്നിവ ഉൾപ്പെടുന്നു

Apple CarPlay, Android Auto എന്നിവയെ പിന്തുണയ്ക്കുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സറൗണ്ട് സൗണ്ട് സ്പീക്കർ സിസ്റ്റം ഇവ e:HEVക്കുണ്ട്

7-inch ഫുൾ കളർ TFT ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, വാക്ക് എവേ ഓട്ടോ ലോക്ക്, ഹോണ്ടയുടെ സ്മാർട്ട് കണക്ട് ആപ്പിലൂടെയുളള കണക്റ്റഡ് കാർ ടെക്‌നോളജി എന്നിവയുമുണ്ട്

ഹോണ്ട സിറ്റി e:HEV ഒരു വേരിയന്റിൽ മാത്രമാണ് ലഭ്യമാകുന്നത്, ഈ മോഡലിന് ഇന്ത്യയിൽ 18 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു

സുരക്ഷാ സാങ്കേതികവിദ്യയായ Honda SENSING അടക്കം 37 ഹോണ്ട കണക്റ്റ് ഫീച്ചറുകളുമായാണ് ഹോണ്ട സിറ്റി e:HEV എത്തുന്നത്

2050ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുകയെന്ന ഹോണ്ടയുടെ ആഗോള കാഴ്ചപ്പാടിന്റെ ഭാഗമായാണ് വാഹനം പുറത്തിറക്കിയത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version