ശരണ്യ: 50,000 രൂപ വരെ സംരംഭക വായ്പ- Women’s Loan Scheme

സ്ത്രീകൾ കടന്നുചെല്ലാത്ത തൊഴിൽമേഖലകളൊന്നും ഇന്നില്ല.സ്ത്രീകളുടെ ഉന്നമനവും അവരെ സ്വയംപര്യാപ്തമാക്കുക എന്നതും ലക്ഷ്യമിട്ട് നിരവധി പദ്ധതികളും നിലവിലുണ്ട്. ഇതേ ഉദ്ദേശലക്ഷ്യവുമായി കേരള ഗവൺമെന്റ് നടപ്പിലാക്കിവരുന്ന സ്കീമുകളെ ചാനൽ ഐആം പരിചയപ്പെടുത്തുകയാണ്

വിധവകൾ, നിരക്ഷരരായ സ്ത്രീകൾ, പിന്നോക്ക വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ, വിവാഹമോചിതരായ സ്ത്രീകൾ എന്നിവർക്ക് സ്വയംതൊഴിൽ ആരംഭിക്കുന്നതിനുള്ള ലോണുകൾ ലഭ്യമാക്കുന്ന പദ്ധതിയാണ് ശരണ്യ സെൽഫ് എംപ്ലോയ്മെന്റ് സ്കീം. ഈ സ്കീം വഴി ഒരു ബിസിനസ് സംരംഭം ആരംഭിക്കുന്നതിനായി 50,000 വരെയുള്ള പലിശരഹിത വായ്പകളാണ് ഗവൺമെന്റ് അനുവദിക്കുന്നത്. ഇതിൽ 25,000രൂപ തൊഴിൽവകുപ്പിന്റെ സഹകരണത്തോടെ സബ്സിഡിയായാണ് നൽകുന്നത്. വ്യക്തികൾക്കോ സംഘടനകൾക്കോ ശരണ്യ സെൽഫ് എംപ്ലോയ്മെന്റ് സ്കീമിലേക്ക് അപേക്ഷകൾ സമർപ്പിക്കാം
                    അപേക്ഷകൻ രജിസ്റ്റർ ചെയ്തിരിക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നായിരിക്കും അപേക്ഷകൾ ലഭ്യമാകുക. ആരംഭിക്കാനുദ്ദേശിക്കുന്ന സംരംഭത്തിന്റെ വിശദമായ റിപ്പോർട്ടും വരുമാനം തെളിയിക്കുന്ന സർ‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തൊഴിൽ വകുപ്പിൽനിന്നും നേരിട്ട് ലോൺതുക കൈമാറും. ഓരോ ജില്ലകളിലേയും എംപ്ലോയ്മെന്റ് ഓഫീസർമാർക്കായിരിക്കും പരിശോധനാചുമതല. നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ശരണ്യ സെൽഫ് എംപ്ലോയ്മെന്റ് സ്കീമിലൂടെ നൽകുന്ന സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കേണ്ടത്. ഏതെങ്കിലുമൊരു തൊഴിലിൽ പ്രൊഫഷണൽ- സാങ്കേതിക പരിജ്ഞാനമുള്ള അപേക്ഷകർക്ക് മുൻഗണനയുണ്ടാകും.

സംരംഭക ലോണുകളെക്കുറിച്ച് കൂടുതലറിയാൻ ചാനൽ അയാം സബ്സ്ക്രൈബ് ചെയ്യുക.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version