Sublimotion, ലോകത്തിലെ ഏറ്റവും ചെലവേറിയ റെസ്റ്റോറന്റ് ദുബായിൽ

ലോകത്തിലെ ഏറ്റവും ചെലവേറിയ റെസ്റ്റോറന്റ് അനുഭവം ആസ്വദിക്കാൻ Dubai-ലേക്ക് പറക്കാം. 2014-ൽ സ്പാനിഷ് ദ്വീപായ  ഇബിസയിൽ ആരംഭിച്ച Sublimotion  റെസ്റ്റോറന്റ് മെയ് 4 വരെ ദുബായിലെ Mandarin Oriental ൽ സന്ദർശകരെ കാത്തിരിക്കുന്നു. റസ്റ്റോറന്റിൽ 12 സീറ്റുകൾ മാത്രമേയുള്ളൂ.വില ഒരാൾക്ക് 5,000 ദിർഹം മുതൽ ആരംഭിക്കുന്നു. Ultimate Sublimotion Experience സ്യൂട്ട് പാക്കേജും ഹോട്ടൽ ഓഫർ ചെയ്യുന്നുണ്ട്. സ്യൂട്ടിലെ താമസം, പ്രഭാതഭക്ഷണം, രണ്ടുപേർക്ക് 60 മിനിറ്റ് ദൈർഘ്യമുള്ള ഓറിയന്റൽ എസ്സെൻസ് സ്പാ,  Tesla മോഡൽ X-ൽ ഒരു പിക്ക് ആൻഡ് ഡ്രോപ്പ് അവസരവും  അത്താഴവും ഉൾപ്പെടുന്ന പാക്കേജ് 19,000-ദിർഹം മുടക്കിയാൽ നിങ്ങൾക്ക്   ലഭിക്കും.
പാചക കലയും ടെക്നോളജിയും സംയോജിപ്പിച്ച് റെസ്റ്റോറന്റ്  രുചികരമായ ഒരു ഡൈനിംഗ് അനുഭവം പ്രദാനം ചെയ്യുന്നു. രുചികരമായ ചേരുവകളിലൂടെ പിറവിയെടുക്കുന്ന  വൈവിധ്യമാർന്ന വിഭവങ്ങളാണ് വിളമ്പുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ ഭക്ഷം വിതരണം ചെയ്യുന്ന ഷെഫുമാരുടെയും വെയിറ്റർമാരുടെയും ഡിജെമാരുടെയും ഒരു സംഘമാണ് ഓരോ സന്ദർശകനേയും കാത്തിരിക്കുന്നത്.
റെസ്റ്റോറന്റിനെ യൂണിക് ആക്കുന്നത് അതിന്റെ മൾട്ടി സെൻസറി ആശയമാണ്. ചുവരുകൾ മുതൽ മേശ വരെ, ഡൈനിംഗ് റൂം ഒരു സ്റ്റേജായി മാറുന്നു. എല്ലാ പ്രതലത്തിലും പ്രൊജക്‌റ്റ് ചെയ്‌തിരിക്കുന്ന ചിത്രങ്ങളുള്ള 360-ഡിഗ്രി സ്‌ക്രീനുകൾ സ്വപ്നതുല്യമായ ഒരു ലോകത്ത് നിങ്ങളെ എത്തിക്കും.  മനോഹരമായ ഡൈനിംഗ് അനുഭവം പൂർത്തിയാക്കാൻ, സന്ദർശകർക്ക് സാംസങ് ഗിയർ വെർച്വൽ ഹെഡ്‌സെറ്റ് ലഭിക്കുന്നു. അത് ഭക്ഷണവേളയിൽ അവരെ മനംമയക്കുന്ന ഒരു ഫാന്റസി ലോകത്ത് എത്തിക്കുന്നു. മേയ് നാല് വരെയാണ്  Mandarin Oriental  Dubaiൽ
Sublimotion റെസ്റ്റോറന്റ് അനുഭവം നിങ്ങൾക്ക് ലഭിക്കുക

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version