ലോകത്തെ അഞ്ചാമത്തെ സമ്പന്നനായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി

ലോകത്തെ അഞ്ചാമത്തെ സമ്പന്നനായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി.

പ്രമുഖ നിക്ഷേപകൻ വാറൻ ബഫറ്റിനെ മറികടന്നാണ് ഗൗതം അദാനിയുടെ നേട്ടം.

ഫോബ്സ് മാസിക പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 123.7 ബില്യൺ ഡോളറാണ് 59 കാരനായ ഗൗതം അദാനിയുടെ ആസ്തി.

വാറൻ ബഫറ്റിന്‍റെ ആസ്തിയായ 121.7 ബില്യൺ ഡോളർ ഇതോടെ ഗൗതം അദാനി മറികടന്നു.

2022-ൽ തന്‍റെ സമ്പത്തിൽ 43 ബില്യൺ ഡോളറാണ് ഗൗതം അദാനി കൂട്ടി ചേർത്തത്.

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്, ഫ്രഞ്ച് ലക്ഷ്വറി ബിസിനസ്സ് തലവൻ ബെർണാഡ് അർനോൾട്ട് ,ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവർ 2 മുതൽ 4 വരെ സ്ഥാനങ്ങളിലുണ്ട്.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി 104.2 ബില്യൺ ഡോളറുമായി എട്ടാം സ്ഥാനത്താണ്.

2050 ഓടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 30 ട്രില്യൺ ഡോളറായി വളരുമെന്ന് ഗൗതം അദാനി പ്രവചിച്ചിരുന്നു

വിമാനത്താവളങ്ങൾ,തുറമുഖങ്ങൾ, വൈദ്യുതി ഉൽപ്പാദനം, വിതരണം അടക്കമുള്ള മേഖലകൾ അദാനി ഗ്രൂപ്പിനുണ്ട്.

അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പവർ എന്നിവയുൾപ്പെടെ ആറ് കമ്പനികളും അദാനി ഗ്രൂപ്പിന് കീഴിലുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version