ആരോഗ്യസൗന്ദര്യസംരംക്ഷണത്തിൽ പുരുഷൻമാരെക്കാൾ ഒരുപടി മുന്നിലാണ് സ്ത്രീകൾ. അതിനാൽ തന്നെ സ്ത്രീകൾക്കായുളള വെൽനെസ്സ് ഹെൽത്ത്കെയർ വിപണി അനുദിനം വളരുകയാണ്. സ്ത്രീകളുടെ ആവശ്യങ്ങൾക്കായും ആരോഗ്യത്തിനായും നിരവധി പുതിയ സംരംഭങ്ങളാണ് വിവിധ സ്റ്റാർട്ടപ്പുകൾ ആവിഷ്കരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധാലുക്കളായ 7 സ്റ്റാർട്ടപ്പുകളെയാണ് ചാനൽ ഐ ആം ഇന്ന് പരിചയപ്പെടുത്തുന്നത്.
PROACTIVE FOR HER

2020ൽ അചിത ജേക്കബ് ആരംഭിച്ച സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ഹെൽത്ത്കെയർ സ്റ്റാർട്ടപ്പാണ് പ്രൊ ആക്റ്റീവ് ഫോർ ഹെർ.
ചർമ്മ-കേശസംരക്ഷണം,പോളിസിസ്റ്റിക്ക് ഓവറി സിൻഡ്രോം,ആർത്തവകാലത്തെ ആരോഗ്യം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഓൺലൈനായും ഓഫ് ലൈനായും പരിഹാരം ചെയ്തുകൊടുക്കുന്നുണ്ട് പ്രൊ ആക്റ്റീവ് ഫോർ ഹെർ. സ്ത്രീകളുടെ ആർത്തവ, ലൈംഗിക, പ്രത്യുൽപാദന ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പലപ്പോഴും വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് പ്രൊ ആക്റ്റീവ് ഫോർ ഹെർ ഫൗണ്ടറും സിഇഒയുമായ അചിത ജേക്കബ് പറയുന്നു.തെറാപ്പിസ്റ്റുകൾ, ന്യൂട്രീഷ്യന്മാർ, ഡോക്ടർമാർ എന്നിവരടങ്ങുന്ന ഒരു വലിയ സംഘം തന്നെ പ്രൊ ആക്റ്റീവിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
HERA

ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ Hera Now, കണ്ടെന്റ് പ്ലാറ്റ്ഫോമായ Herapedia എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി പ്രവർത്തിച്ച് സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന സ്റ്റാർട്ടപ്പാണ് ഹേറ.വൈഷ്ണവി രാജുവാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിന്റെ ഫൗണ്ടർ.പ്രെഗ്നൻസി സമയത്തെ പ്രശ്നങ്ങൾ, ലൈംഗീകാരോഗ്യം എന്നിവയിലുള്ള സൊല്യൂഷൻസാണ് ഹേറ നൽകുന്നത്.
That Sassy Thing

2020 ൽ സാചി മൽഹോത്ര ആരംഭിച്ച ഫെംടെക്ക് സ്റ്റാർട്ടപ്പാണ് That Sassy Thing.സ്ത്രീകളെ ബാധിക്കുന്ന ആർത്തവ-ലൈംഗിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സ്റ്റാർട്ടപ്പാണിത്.പ്രകൃതിദത്തമായ ഹെയർ ഓയിൽ, ഇൻറ്റിമേറ്റ് വാഷ് തുടങ്ങിയ ഉൽപ്പന്നങ്ങളാണ് Sassy Thing വിപണനം നടത്തുന്നത്.
Ava

2019ൽ ഹെൽത്ത്കെയർ സംരംഭകയായ എവ് ലിൻ ഇമ്മാനുവൽ സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമായ ലൈഫ്സ്റ്റൈൽ മാനേജ്മെന്റ് പ്ലാറ്റ്ഫോമാണ് Ava.
പിസിഒഎസ്, ഇൻസുലിൻ പ്രതിരോധം, തൈറോയ്ഡ് മുതലായ വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകൾ കൈകാര്യം ചെയ്യാൻ സ്ത്രീകളെ സഹായിക്കുന്നതിനുള്ള പ്രോഗ്രാമുകളും വ്യക്തിഗത പദ്ധതികളും Avaയ്ക്ക് കീഴിലുണ്ട്.
Say Cheese

2020-ൽ രാജ്പ്രീത് കൗർ സ്ഥാപിച്ച, മുംബൈ ആസ്ഥാനമായുള്ള ഫെംടെക് സ്റ്റാർട്ടപ്പ് സേ ചീസ്, സ്ത്രീകളുടെ കരിയർ, ബന്ധങ്ങൾ, ആരോഗ്യം എന്നിവയിലുടനീളം നേരിടുന്ന വെല്ലുവിളികൾക്കായി സമഗ്രവും വ്യക്തിഗതവുമായ പരിഹാരങ്ങൾ നൽകുന്നു.
വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുമായും സേവന ദാതാക്കളുമായും ഈ സ്റ്റാർട്ടപ്പ് സ്ത്രീകളെ ബന്ധിപ്പിക്കുകയും പരസ്‌പരം പിന്തുണ തേടാനും നൽകാനും അവരെ പ്രാപ്‌തരാക്കുകയും ചെയ്യുന്നു.
Zealthy

ഋഷി മൽഹോത്രയും അഖിൽ ഗുപ്തയും ചേർന്ന് 2019-ൽ സ്ഥാപിച്ച ബംഗളൂരു ആസ്ഥാനമായുള്ള വിമൻസ് ഹെൽത്ത് കെയർ സ്റ്റാർട്ടപ്പായ Zealthy,
സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങൾ അവരുടെ മാതൃഭാഷകളിൽ മനസ്സിലാക്കാനും ,പങ്കിടാനും, പഠിക്കാനും ലക്ഷ്യമിടുന്ന ഒരു പ്ലാറ്റ്‌ഫോമാണ്.മിലാൻ, അപ്പോളോ ക്രാഡിൽ, മദർഹുഡ്, മോർഫിയസ്, മറ്റ് മെറ്റേണിറ്റി ഹോമുകൾ തുടങ്ങിയവയുമായി സ്റ്റാർട്ടപ്പ് സഹകരിക്കുന്നു.
Healofy

ഗൗരവ് അഗർവാളും ശുഭം മഹേശ്വരിയും ചേർന്ന് 2016-ൽ സ്ഥാപിച്ച ബെംഗളുരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പാണ് ഹീലോഫി.ഗർഭധാരണം, പാരന്റിംഗ് തുടങ്ങി പ്രധാന ജീവിത ഘട്ടങ്ങളിൽ സ്ത്രീകളെ Healofy സഹായിക്കുന്നു. ഹീലോഫിയുടെ ആപ്ലിക്കേഷന് ഗൂഗിൾ പ്ലേ സ്റ്റോറിൽ 10 മില്യണിലധികം ഡൗൺലോഡുകളുണ്ട്. സംരംഭക- സ്റ്റാർട്ടപ്പ് രംഗത്തെ അപ്ഡേഷൻസ് അറിയാൻ ചാനൽ അയാം ഡോട് കോം സബ്സ്ക്രൈബ് ചെയ്യൂ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ലിങ്ക്ഡിൻ പ്ലാറ്റ്ഫോമിലും ചാനൽ അയാം ലഭ്യമാണ്, സംരംഭലോകത്തെ ഇൻസ്പയറിംഗ് സ്റ്റോറിയുമായി വീണ്ടും കാണുന്നത് വരെ— ബൈ