ഇവിയും ഫ്യുവൽ എഞ്ചിനും വിഭജിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് ഓട്ടോമൊബൈൽ രംഗത്തെ അതികായരായ റെനോൾട്ട് ഗ്രൂപ്പ്.ഏത് പദ്ധതികളും നിർമ്മാണ പങ്കാളിയായ നിസ്സാനിന്റെ കൂടി അനുമതി യോടെയായിരിക്കുമെന്ന് റെനോയുടെ ഫിനാൻസ് മേധാവി തിയറി പീറ്റൺ പറഞ്ഞു.ടെസ്ല, വോക്സ് വാഗൻ തുടങ്ങിയ മത്സരാധിഷ്ഠിത വാഹന ബ്രാൻഡുകളോട് പൊരുതി നിൽക്കുക
ലക്ഷ്യമിട്ടാണ് റെനോ തങ്ങളുടെ ഇവിയും കംബഷൻ എഞ്ചിൻ ബിസിനസ്സുകളും തമ്മിൽ വേർതിരിക്കുന്നത്. ആദ്യ ക്വാർട്ടറിൽ ഇവി ബിസിനസ്സിൽ റെനോ പ്രതീക്ഷിച്ചതിലും മികച്ച വരുമാനം നേടിയിരുന്നു.ആദ്യകാല ട്രേഡിംഗിൽ റെനോ ഓഹരികൾ ശതമാനമാനത്തോളയാണ് ഉയർന്നത്.
വരുമാനത്തിൽ ഇടിവ്
ഡാസിയ, ലഡ ബ്രാൻഡ് വാഹനങ്ങളും നിർമ്മിക്കുന്ന ഗ്രൂപ്പിന്റെ വരുമാനം ഒരു വർഷം കൊണ്ട് മുൻവർഷത്തെ അപേക്ഷിച്ച് 2.7% ഇടിഞ്ഞ് 10.6 ബില്യൺ ഡോളറായി. Avtovaz, Renault റഷ്യ എന്നീ ബ്രാൻഡുകൾ ഒഴികെ, വരുമാനം 1.1ശതമാനമാണ് കുറഞ്ഞത്. വിപണനത്തിലെ നഷ്ടം കണക്കിലെടുത്ത് മോസ്കോയിലെ റെനോ പ്ലാന്റിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് റെനോ പറഞ്ഞിരുന്നു. പൂർണ്ണമായും ഇലക്ട്രിക്, ഹൈബ്രിഡ് ആയ വാഹനങ്ങളുടെ വിൽപ്പന 13 ശതമാനം ഉയർന്നു. കൂടുതൽ ലാഭകരമായ കാർ വിപണനം ആരംഭിച്ചതോടെ 2021ന്റെ ആദ്യ ക്വാർട്ടറിൽ വരുമാനം 5.6ശതമാനമായി വർദ്ധിച്ചതായും റെനോ പറയുന്നു.ബ്രേക്ക് സെൻസറുകൾ മുതൽ എല്ലാത്തിലും ഉപയോഗിക്കുന്ന അർദ്ധചാലകങ്ങളുടെ ആഗോള ക്ഷാമം കാരണം 2022-ൽ റെനോയുടെ ആസൂത്രിതമായ കാർ ഉൽപ്പാദനം 300,000 വാഹനങ്ങളാക്കി വെട്ടിക്കുറച്ചേക്കുമെന്നാണ് സൂചന.