ഇതാണ് ആന്റണി ജോൺ. കൊല്ലം പളളിമുക്ക് സ്വദേശി. ഒരു കരിയർ കൺസൾട്ടന്റാണ്. പക്ഷേ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് ഈ ഇലക്ട്രിക് വാഹനം നിർമിച്ചതിലൂടെയാണ്. പെട്രോൾ ഡീസൽ വില ഒരു ദയയുമില്ലാതെ കുതിച്ചുയരുമ്പോൾ ആന്റണി ജോണിന്റെ EV ഒറ്റ ചാർജിൽ 60 കിലോമീറ്റർ വരെ സഞ്ചരിക്കുന്നു
ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. കൂടുതൽ കമ്പനികൾ EV വികസിപ്പിക്കുകയും ചെയ്യുന്നു. എന്നാലും, പൊതുവെ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രത്യേകിച്ച് ഇലക്ട്രിക് കാറുകൾക്ക് ഇന്ത്യയിൽ വില ഇത്തിരി കൂടുതലാണ്. രാജ്യത്ത് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ ടാറ്റ ടിഗോർ ഇവിയാണ്. ഇതിന് 11.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുണ്ട്. വീടിനും ഓഫീസിനുമിടയിൽ 30 കിലോമീറ്റർ ദൂരത്തിൽ ഓടിക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് കാർ നിർമ്മിക്കാൻ ആന്റണി ജോൺ തീരുമാനിച്ചതങ്ങിനെയാണ്.
ഇൻഡസ്ട്രിയുടെയോ സർക്കാരിന്റെയോ പ്രോത്സാഹനമോ സഹായമോ ലഭിച്ചാൽ വാണിജ്യാടിസ്ഥാനത്തിൽ തന്റെ EV വികസിപ്പിക്കണമെന്നാണ് ആന്റണി ജോൺ ആഗ്രഹിക്കുന്നത്
ഇതാണ് ആന്റണി ജോൺ. കൊല്ലം പളളിമുക്ക് സ്വദേശി. ഔദ്യോഗികമായി ഒരു കരിയർ കൺസൾട്ടന്റാണ്. പക്ഷേ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് ഈ ഇലക്ട്രിക് വാഹനം നിർമിച്ചതിലൂടെയാണ്. പെട്രോൾ ഡീസൽ വില ഒരു ദയയുമില്ലാതെ കുതിച്ചുയരുമ്പോൾ ആന്റണി ജോണിന്റെ EV ഒറ്റ ചാർജിൽ 60 കിലോമീറ്റർ വരെ സഞ്ചരിക്കുന്നു
ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. കൂടുതൽ കമ്പനികൾ EV വികസിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, പൊതുവെ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രത്യേകിച്ച് ഇലക്ട്രിക് കാറുകൾക്ക് ഇന്ത്യയിൽ വില ഇത്തിരി കൂടുതലാണ്. രാജ്യത്ത് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ ടാറ്റ ടിഗോർ ഇവിയാണ്. ഇതിന് 11.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുണ്ട്. വീടിനും ഓഫീസിനുമിടയിൽ 30 കിലോമീറ്റർ ദൂരത്തിൽ ഓടിക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് കാർ നിർമ്മിക്കാൻ ആന്റണി ജോൺ തീരുമാനിച്ചതങ്ങിനെയാണ്.
ഇൻഡസ്ട്രിയുടെയോ സർക്കാരിന്റെയോ പ്രോത്സാഹനമോ സഹായമോ ലഭിച്ചാൽ വാണിജ്യാടിസ്ഥാനത്തിൽ തന്റെ EV വികസിപ്പിക്കണമെന്നാണ് ആന്റണി ജോൺ ആഗ്രഹിക്കുന്നത്