കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന  ഫിന്‍ടെക് സമ്മിറ്റ് മെയ് അഞ്ചിന് കൊച്ചിയില്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഫിന്‍ടെക് സമ്മിറ്റ് മെയ് അഞ്ചിന് കൊച്ചിയില്‍

സാമ്പത്തികസാങ്കേതിക വിദ്യയുടെ പ്രയോജനം കേരളത്തിൽ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഫിന്‍ടെക് സമ്മിറ്റ് സംഘടിപ്പിക്കുന്നത്

പത്തു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വച്ചിട്ടുള്ള ഭാവി പരിപാടികളാണ് KSUM ആസൂത്രണം ചെയ്യുന്നത്

കെഎസ് യുഎമ്മില്‍ ഇന്‍കുബേറ്റ് ചെയ്ത ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന്‍റെ ഫിന്‍ടെക് ആക്സിലറേറ്റര്‍ പ്രഖ്യാപനവും സമ്മിറ്റിനോടനുബന്ധിച്ച് ഉണ്ടാകും

തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആറുമാസത്തേക്കുള്ള ആക്സിലറേഷന്‍ പരിപാടിയാണ് കെഎസ് യുഎമ്മും ഓപ്പണും ചേര്‍ന്ന് നടത്തുന്നത്

എട്ടു വിഷയങ്ങളില്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ച, സ്റ്റാര്‍ട്ടപ്പ് പിച്ചിംഗ്, ഹിറ്റാച്ചി നാഷണല്‍ ഇനോവേഷന്‍ ചലഞ്ചിന്‍റെ ഫലപ്രഖ്യാപനം എന്നിവയും നടക്കും

ബാങ്കിംഗ്, സര്‍ക്കാര്‍, സാങ്കേതികമേഖല, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ പ്രതിനിധികളുമായി സംരംഭകര്‍ക്ക് സംവദിക്കാനും ആശയവിനിമയം നടത്താനുമുള്ള അവസരവും ഉണ്ടാകും

നിലവിലെ 31 ശതമാനം വളര്‍ച്ചയോടെ 2025 ആകുമ്പോഴേക്കും ഇന്ത്യയുടെ ഫിന്‍ടെക് വിപണി ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടേതാകുമെന്നാണ് കണക്കുകള്‍

വായ്പ, ഇന്‍ഷുറന്‍സ്, ഡിജിറ്റല്‍ പേയ്മന്‍റ്, എന്നിവയാണ് ഫിന്‍ടെക് സെക്ടറിൽ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version