Electronic ഇക്കോസിസ്റ്റത്തിന് Sony, ISRO എന്നിവയുമായി ധാരണാപത്രം ഒപ്പുവച്ച് കേന്ദ്രസർക്കാർ

രാജ്യത്ത് ഇലക്ട്രോണിക് ചിപ്പ് ഇക്കോസിസ്റ്റം പ്രവർത്തിപ്പിക്കുന്നതിന് സോണി, ബിഇഎൽ, ഐഎസ്ആർഒ, ആറ്റോമിക് എനർജി എന്നിവയുമായി കേന്ദ്രം ധാരണാപത്രം ഒപ്പുവച്ചു.

ഇന്ത്യയെ ഒരു സെമികണ്ടക്ടർ ഹബ്ബായി മാറ്റുക ലക്ഷ്യംവെച്ച് സംഘടിപ്പിച്ച സെമിക്കോൺഇന്ത്യ കോൺഫറൻസ് 2022 ലായിരുന്നു ധാരണാപത്രങ്ങൾ ഒപ്പിട്ടത്.

ശക്തി, വേഗ RISC-V പ്രോസസറുകളുടെ നൂതന ഡിസൈനുകൾ വികസിപ്പിക്കുന്നതിന് അടുത്തിടെ ഇന്ത്യ DIR-V പ്രോഗ്രാം പ്രഖ്യാപിച്ചിരുന്നു.

തദ്ദേശീയമായി വികസിപ്പിച്ച ശക്തി,വേഗ RISC-V പ്രോസസ്സേഴ്സിനായി അഞ്ച് ധാരണാപത്രങ്ങളാണ് ഒപ്പുവച്ചത്.

ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ച്, ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റോമിക് എനർജി, ISRO Inertial Systems യൂണിറ്റ് തുടങ്ങിയവയുമായാണ് കരാർ.

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും DIR-V VEGA പ്രോസസറും (C-DAC)ഉം തമ്മിലുള്ള ധാരണാപത്രവും ഇതിലുൾപ്പെടുന്നു.

4G/5G, ബ്രോഡ്‌ബാൻഡ്, IOT/ M2M സൊല്യൂഷനുകൾക്കായി സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സും (C-DOT) DIR-V VEGA പ്രോസസറും (C-DAC) തമ്മിലും ധാരണയായിട്ടുണ്ട്.

ഇന്ത്യയിലെ യൂണികോണുകളുടെ അടുത്ത തരംഗം മൈക്രോപ്രൊസസ്സറുകൾ,ചിപ്പുകൾ എന്നിവയിൽ നിന്നായിരിക്കുമെന്ന് IT & ഇലക്ട്രോണിക്‌സ് വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version