കയറ്റുമതി മൂല്യം 20 ബില്യൺ ഡോളറാക്കാൻ Amazon

2025 ഓടെ ഇന്ത്യൻ വിപണിയിൽ നിന്നുള്ള കയറ്റുമതി മൂല്യം 20 ബില്യൺ ഡോളറായി ഇരട്ടിയാക്കാൻ ആമസോൺ പദ്ധതിയിടുന്നു.

ആഗോള വ്യാപാരത്തിലെ മികച്ച ലാഭം കണക്കിലെടുത്താണ് കയറ്റുമതി ലക്ഷ്യം പുതുക്കാൻ കമ്പനി തയ്യാറെടുക്കുന്നത്.

2015ലാണ് ആമസോൺ എക്സ്പോർട്ട് പ്രോഗ്രാം ആരംഭിച്ചത്.

പ്രോഗ്രാം ആരംഭിച്ച് മൂന്ന് വർഷത്തിന് ശേഷം ആമസോൺ ഇന്ത്യ 1 ബില്യൺ ഡോളറിന്റെ കയറ്റുമതി നേടി.

അതിനുശേഷം, ഇത് 3 ബില്യൺ ഡോളറിന്റെ ക്യുമുലേറ്റീവ് എക്സ്പോർട്ടായി വികസിച്ചു.

100,000 ചെറുകിട ഇടത്തരം സംരംഭങ്ങൾ നിലവിൽ ആമസോൺ എക്‌സ്‌പോർട്ട് പ്രോഗ്രാമിന്റെ ഭാഗമാണ്.

വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമാണ് ആമസോൺ കയറ്റുമതിയിൽ ഏറ്റവും ഉയർന്ന ലാഭം നേടുന്നത്.

കയറ്റുമതിക്കാർക്ക് 7-14 ദിവസത്തിനുള്ളിൽ ആമസോൺ പേഔട്ടുകൾ നൽകുന്നു.

ഓഫ്‌ലൈൻ കയറ്റുമതി വിപണികളിൽ ഇത് 45 ദിവസമാണ്.

200 രാജ്യങ്ങളിലായി 18 വിപണികളിലേക്ക് ആമസോൺ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.

2025ഓടെ 10 ബില്യൺ ഡോളർ കയറ്റുമതിയാണ് ലക്ഷ്യമിടുന്നതെന്ന് ആമസോൺ ഫൗണ്ടർ ജെഫ് ബെസോസ് നേരത്തെ പറഞ്ഞിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version