അഞ്ച് നഗരങ്ങളിലെ യൂസ്ഡ് കാർ റീട്ടെയിൽ ബിസിനസ് അവസാനിപ്പിക്കാൻ ഒല
നാഗ്പൂർ,വിശാഖപട്ടണം, ലുധിയാന, പട്ന, ഗുവാഹത്തി എന്നീ നഗരങ്ങളിലെ പ്രവർത്തനം നിർത്താനാണ് ഒല തീരുമാനിച്ചിരിക്കുന്നത്.
നാഗ്പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഒല കാർ വെബ്‌സൈറ്റിൽ പുതിയ ലിസ്‌റ്റിംഗുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ലുധിയാന, പട്ന, ഗുവാഹത്തി എന്നീ മറ്റ് മൂന്ന് നഗരങ്ങളിൽ നിലവിൽ വളരെ കുറച്ച് ലിസ്റ്റിംഗുകളുണ്ട്.
2021 ഒക്ടോബറിലാണ് 30 നഗരങ്ങളിലായി ഒല തങ്ങളുടെ കാറുകൾ അവതരിപ്പിക്കുന്നത്.
2022-ഓടെ 100 നഗരങ്ങളിലേക്ക് ബിസിനസ്സ് വ്യാപിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
10,000 രൂപ വരെയുള്ള ഡിസ്ക്കൗണ്ടുകൾ നൽകിയാണ് കമ്പനി കാർ സെഗ്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നത്.
എന്നാൽ Ola Cars വെബ്‌സൈറ്റിൽ നിലവിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന നഗരങ്ങളുടെ എണ്ണം വെറും 21 ആണ്
അതിൽ അഞ്ചെണ്ണം അടച്ചുപൂട്ടാനാണ് ഒല ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്.
അടുത്തിടെയാണ് ഒല കാർ സെഗ്മെന്റിന്റെ സിഇഒയായ അരുൺ സിർദേശ്മുഖ് കമ്പനി വിട്ട് പുറത്തുപോയത്.


 
