ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നായിട്ടാണ് Aadhaar കണക്കാക്കപ്പെടുന്നത്. ആധാറിൽ പൗരന്മാരുടെ പൂർണമായ പേര്, സ്ഥിരം വിലാസം, ജനനത്തീയതി എന്നിവയുൾപ്പെടെയുള്ള പ്രധാന വിശദാംശങ്ങൾ ഉൾപ്പെടുന്നു. ഇവയെല്ലാം UIDAI നൽകുന്ന യുണീക്കായ 12 അക്ക നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നു. വിവിധയിടങ്ങളിൽ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നതിനുള്ള ഒരു പ്രധാന രേഖയായി ആധാറിനെ കണക്കാക്കുന്നു. രണ്ട് തരം ആധാർ കാർഡുകൾ ഉണ്ട് – ഒന്ന് മുതിർന്നവർക്കുള്ളതാണ്, മറ്റൊന്ന് കുട്ടികൾക്കുള്ളതാണ്. ഇതിനെ Baal Aadhaar എന്ന് വിളിക്കുന്നു. നവജാതശിശുവിന് ബാൽ ആധാറിനായി രക്ഷിതാക്കൾക്കു അപേക്ഷിക്കാം. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ബ്ലൂ ആധാർ കാർഡ്. ബ്ലൂ ആധാർ കാർഡിന് എൻറോൾ ചെയ്യുന്നതിന്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാർ കാർഡ് നമ്പറും ആവശ്യമാണെന്ന് UIDAI പറയുന്നു.അഞ്ച് വയസ്സിൽ താഴെയുളള കുട്ടികൾക്കായി ബയോമെട്രിക്സ് വികസിപ്പിച്ചിട്ടില്ലാത്തതിനാൽ, നീല നിറത്തിലുള്ള ആധാർ ഡാറ്റയിൽ വിരലടയാളം, ഐറിസ് സ്കാൻ എന്നിവ പോലുള്ള ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുന്നില്ല.
കുട്ടിക്ക് അഞ്ച് വയസ്സ് കഴിഞ്ഞാൽ ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. നീല ആധാർ കാർഡിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 12 അക്ക നമ്പറും ഉണ്ടായിരിക്കും. കുട്ടിക്ക് അഞ്ച് വയസ്സ് കഴിഞ്ഞാൽ അത് അസാധുവാകും.
ബ്ലൂ ആധാർ കാർഡ് എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആധാർ കാർഡ് എൻറോൾമെന്റ് കേന്ദ്രം സന്ദർശിക്കുന്നതിന് മുമ്പ് കുട്ടിയുടെ അഡ്രസ് പ്രൂഫ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യമായ എല്ലാ രേഖകളും ശേഖരിക്കുക.എൻറോൾമെന്റ് സെന്ററിൽ നിന്ന് എൻറോൾമെന്റ് ഫോം വാങ്ങി പൂരിപ്പിച്ച് അതിനോടൊപ്പം ഡോക്യുമെന്റുകളും അറ്റാച്ചുചെയ്യുക. രക്ഷിതാക്കൾ സ്വന്തം ആധാർ വിവരങ്ങളും നൽകണം.രജിസ്റ്റർ ചെയ്യുന്നതിനായി ഒരു മൊബൈൽ നമ്പറും നൽകുക.അതിനുശേഷം, എൻറോൾമെന്റ് സെന്ററിൽ കുട്ടിയുടെ ഫോട്ടോ ക്ലിക്ക് ചെയ്യും.കുട്ടിയുടെ ‘ആധാർ’ മാതാപിതാക്കളുടെ ആധാർ കാർഡ് നമ്പറുമായി ലിങ്ക് ചെയ്യും.സ്ഥിരീകരണത്തിന് ശേഷം, ഒരു അക്നോളജ്മെന്റ് സ്ലിപ്പ് ലഭിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ടെക്സ്റ്റ് മെസേജും ലഭിക്കും.രജിസ്റ്റർ ചെയ്ത് 60 ദിവസത്തിനകം നവജാത ശിശുവിന് ആധാർ കാർഡ് നമ്പർ ലഭിക്കുന്നതാണ്,