ജനപ്രിയ എയ്‌സിന്റെ ഇലക്ട്രിക് പതിപ്പായ Ace EV പുറത്തിറക്കി Tata Motors

ജനപ്രിയ എയ്‌സിന്റെ ഫോർ-വീൽ കൊമേഷ്യൽ ഇലക്ട്രിക് പതിപ്പായ Ace EV പുറത്തിറക്കി Tata Motors.

ഇന്ത്യൻ വിപണിയിൽ Tata Ace അവതരിപ്പിച്ച് 17വർഷം തികയുമ്പോഴാണ് പുതിയ പതിപ്പിന്റെ ലോഞ്ച്.

സീറോ-എമിഷൻ,വൈവിധ്യമാർന്ന ഇൻട്രാ-സിറ്റി ആപ്ലിക്കേഷനുകൾ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.

154 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന ടാറ്റ മോട്ടോഴ്‌സിന്റെ EVOGEN പവർട്രെയിൻ സംവിധാനമുള്ള ആദ്യ ഉൽപ്പന്നമാണിത്.

നൂതന ബാറ്ററി കൂളിംഗ് സിസ്റ്റം, ഡ്രൈവിംഗ് റേഞ്ച് വർദ്ധിപ്പിക്കുന്നതിനായുള്ള റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്.

ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സിന് അനുയോജ്യമായ ഭാരം കുറഞ്ഞ മെറ്റീരിയലുകൾ കൊണ്ടാണ് Ace EV-യുടെ കണ്ടെയ്‌നർ നിർമ്മിച്ചിരിക്കുന്നത്.

വാഹനത്തിന്റെ 39,000ത്തോളം യൂണിറ്റുകൾ വിതരണം ചെയ്യുന്നതിന് Amazon, BigBasket, Flipkart തുടങ്ങിയ കമ്പനികളുമായി Tata Motors ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.

ഇ-കാർഗോ മൊബിലിറ്റിയിലേക്കുള്ള Tata Motorsന്റെ മികച്ച ചുവടുവെയ്പ്പാണിതെന്ന് Tata Sons&Tata Motors ചെയർമാൻ
എൻ.ചന്ദ്രശേഖരൻ പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version