കാർബൺ ന്യൂട്രലാകാൻ TATA; ഇന്ത്യയിലും വിദേശത്തും ബാറ്ററി കമ്പനി തുടങ്ങും

ഇന്ത്യയിലും വിദേശത്തും ബാറ്ററി കമ്പനി തുടങ്ങാൻ TATA Group പദ്ധതിയിടുന്നുവെന്ന് ചെയർമാൻ എൻ.ചന്ദ്രശേഖരൻ.

ഇലക്ട്രിക്ക് വാഹനനിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് വിലയിരുത്തുന്നു.

പുനരുപയോഗ ഊർജം, ഹൈഡ്രജൻ, സ്റ്റോറേജ് സൊല്യൂഷനുകൾ എന്നിവയിൽ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ബാറ്ററി കമ്പനി തുടങ്ങാനുള്ള തീരുമാനമെന്ന് എൻ.ചന്ദ്രശേഖരൻ

2025 ഓടെ 10 Electric വാഹന മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സിന് പദ്ധതിയുണ്ട്.

പരിസ്ഥിതി സുസ്ഥിരതയ്ക്കായി ബാറ്ററികളിലും അവയുടെ അസംസ്കൃത വസ്തുക്കളുടെ വിതരണ ശൃംഖലയിലും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുകയാണ് TATA ഗ്രൂപ്പ്.

പൂർണ്ണമായും കാർബൺ ന്യൂട്രലിലേക്ക് മാറാനുള്ള പരിശ്രമങ്ങളിലാണ് ടാറ്റ ഗ്രൂപ്പെന്ന് എൻ.ചന്ദ്രശേഖരൻ പറഞ്ഞു

ടാറ്റയുടെ ജാഗ്വാർ ലാൻഡ് റോവറിന്റെ ലക്ഷ്വറി ജാഗ്വാർ ബ്രാൻഡ് 2025 ഓടെ പൂർണ്ണമായും ഇലക്ട്രിക് ആകും

2030ഓടെ TATA മോട്ടോഴ്സ് മുഴുവൻ പ്രോഡക്ട് ലൈനപ്പിന്റെയും ഇ-മോഡലുകൾ അവതരിപ്പിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version