സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. സൈബർ സുരക്ഷ, സോഷ്യൽ മീഡിയ,ഡിജിറ്റൽ സേവനങ്ങൾ, സ്വകാര്യവിവരങ്ങളുടെ സംരക്ഷണം തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ച് ഡിജിറ്റൽ ഇന്ത്യ നിയമം എന്ന പേരിൽ ഒരു പുതിയ നിയമനിർമ്മാണം നടത്താനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പുറത്തുവിടുന്ന ഉള്ളടക്കങ്ങളുടെ ആധികാരികതയും വിശ്വാസ്യതയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മാന ദണ്ഡങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ശ്രമം.

വരും ഡിജിറ്റൽ ഇന്ത്യ നിയമം

    ട്വിറ്റർ, ഫേസ്ബുക്ക്, ഗൂഗിൾ, വാട്ട്‌സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ, നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയ OTT പ്ലാറ്റ്ഫോമുകൾ തുടങ്ങിയ ഇടനില സ്ഥാപനങ്ങൾക്ക് ഇതോടെ തേർഡ് പാർട്ടി ഉള്ളടക്കം നൽകുന്നതിനുളള നിയമക്കുരുക്കുകൾ വർദ്ധിക്കും. നിലവിലുള്ള IT നിയമത്തിന്റെ 79ാമത്തെ സെക്ഷൻ സോഷ്യൽ മീഡിയകൾക്ക് ഇടനിലക്കാരൻ അഥവാ ഇന്റർമീഡിയറി സ്ഥാനമാണ് നൽകിയിരിക്കുന്നത്. ഇത് ഒരു പരിധി വരെ കർശനമായ ഐടി നിയമനടപടികളിൽ നിന്ന് അവയെ പ്രതിരോധിക്കുന്നുമുണ്ട്. പുതിയ നിയമനിർമ്മാണം സാമൂഹ്യ മാധ്യമങ്ങളുടെ ഉത്തരവാദിത്ത ബോധം കൂട്ടുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ എന്ന് നിയമം കൊണ്ടുവരുമെന്ന കാര്യത്തിൽ കൃത്യമായ വിവരം മന്ത്രാലയം നല്കിയിട്ടില്ല.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version