സംരംഭക ലോകത്തിന്റെ ഏറ്റവും വലിയ കൺവെൻഷനായ ടൈകോൺ കേരള 2025 (TiEcon Kerala 2025) നവംബറിൽ നടക്കും. ടൈ കേരള സംഘടിപ്പിക്കുന്ന ടൈകോൺ കേരളയുടെ 14ആം എഡിഷൻ കുമരകം ദി സൂരിയിലാണ് നടക്കുക.

TiEcon Kerala entrepreneur convention

ടൈ കേരളയുടെ ഫ്ലാഗ്ഷിപ്പ് ഇവന്റാണ് ടൈകോൺ കേരള. ഈ വർഷം ടൈകോൺ വ്യത്യസ്തമായ രീതിയിലാകും നടത്തുകയെന്നും ഇതിന്റെ ഭാഗമായാണ് ദി സൂരിയിലേക്ക് ഇവന്റ് മാറ്റിയതെന്നും ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു. ടൈകോണിനെ ഫെസ്റ്റീവ് ഒക്കേഷനായി മാറ്റുന്നതിന്റെ ഭാഗമാണ് ഇങ്ങനെയൊരു മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെലിബ്രേറ്റിങ് ഒൺട്രപ്രണർഷിപ്പ് എന്നതാണ് ഇത്തവണത്തെ ടൈക്കോണിന്റെ തീം. സംരംഭകർ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷനലുകൾ, സാങ്കേതിക, മാനേജ്മൻ്റ് വിദ്യാർത്ഥികൾ എന്നിവർക്ക് പുതിയ ബിസിനസ് ആശയങ്ങൾ, അവസരങ്ങൾ, നെറ്റ്‌വർക്കിങ്ങ് എന്നിവയ്ക്ക് സമ്മേളനം വേദിയാകും. മുഖ്യപ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, റൗണ്ട് ടേബിൾ മീറ്റിങ്ങുകൾ, നിക്ഷേപക സെഷനുകൾ തുടങ്ങിയവയ്ക്കൊപ്പം എന്റർടെയ്ൻമെന്റ് പ്രോഗ്രാമുകളും എക്സിബിഷനുകളുമെല്ലാം ടൈകോണിനെ വർണാഭമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ കേരളത്തിന്റെ സംരംഭക രംഗത്തിന്റെ തന്നെ ആഘോഷമായി ടൈകോൺ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ എഡിഷനുകളെ അപേക്ഷിച്ച് ഈ വർഷം വ്യത്യസ്ത മേഖലകളിൽനിന്നുള്ള നിരവധി പ്രമുഖ വ്യവസായികൾ, മാനേജ്മെന്റ് വിദഗ്ധർ, നിക്ഷേപകർ തുടങ്ങിയവർ പങ്കാളികളാകും. നൂറിലധികം നിക്ഷേപകരും, 60ലധികം പ്രസംഗകരും, 1500ലധികം പ്രതിനിധികളും പങ്കെടുക്കും. ക്യാപിറ്റൽ കഫേ സ്റ്റാർട്ടപ്പ് പിച്ച് ഫെസ്റ്റിവലിന്റെ എട്ടാം എഡിഷനും ഈ വർഷത്തെ ടൈകോണിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. പുതിയ സംരംഭകർക്കൊപ്പം സംരംഭക പ്രമുഖരും ഏഞ്ചൽ ഇൻവെസ്റ്റർമാരും ടൈകോണിനെത്തും. ഇവരുമായി ആശയങ്ങൾ, വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യാനും സംരംഭങ്ങൾ പങ്കിടാനും, സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരെ കണ്ടെത്താനും അവസരമൊരുക്കും.

മുൻ വർഷങ്ങളിലെന്നപോലെ ഈ വർഷവും ടൈകോൺ വാർഷിക അവാർഡുകളും വിവിധ വിഭാഗങ്ങളിലായി വിതരണം ചെയ്യും. മികച്ച സംരംഭക പുരസ്കാരം, ഉയർന്നു വരുന്ന സംരംഭകർക്കുള്ള അവാർഡ്, വനിത സംരംഭക അവാർഡ്, സ്റ്റാർട്ടപ്പ് സംരംഭക അവാർഡ് തുടങ്ങിയവ നൽകും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കമ്പനികളുടെ പ്രദർശനങ്ങളും, ഫ്ലീ മാർക്കറ്റ് സ്റ്റാളുകളും, പുതിയ തലമുറ സംരംഭകർക്ക് മെന്ററിംഗ് സെഷനുകളും, കലാ-സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://kerala.tie.org/ സന്ദർശിക്കുക. 

The 14th edition of TiEcon Kerala 2025, themed “Celebrating Entrepreneurship,” will be held on Nov 21 & 22 in Kumarakom, featuring 100+ investors and 60+ speakers.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version