അംബുജ സിമന്റ്സും എസിസിയും ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്.
10.5 ബില്യൺ ഡോളറിനാണ് അംബുജ സിമന്റ്സിലെയും അതിന്റെ അനുബന്ധ കമ്പനിയായ എസിസിയിലെയും ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.
സ്വിസ് സിമന്റ് കമ്പനിയായ ഹോൾസിമിൽ നിന്ന് ഓപ്പൺ ഓഫറുകൾ ഉൾപ്പെടെയാണ് ഏറ്റെടുക്കൽ
അംബുജ സിമന്റ്സിൽ 63.19 ശതമാനവും എസിസിയിൽ 4.48 ശതമാനവും ഓഹരികളാണ് ഹോൾസിമിനുള്ളത്.
മാർക്കറ്റ് റെഗുലേറ്റർ അതോറിറ്റിയായ സെബിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച്, രണ്ട് കമ്പനികളിലെയും 26% ഓഹരികൾ അദാനി വാങ്ങും
അൾട്രാടെക്ക്, ജെഎസ്ഡബ്ല്യു ഗ്രൂപ്പുകളെ പിന്തള്ളിയാണ് സിമന്റ് വ്യവസായത്തിലേക്കുള്ള അദാനിയുടെ പ്രവേശം.
ഏറ്റെടുക്കലോടെ പ്രതിവർഷം 70 ദശലക്ഷം ടൺ ശേഷിയുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാക്കളായി അദാനി മാറി.
ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്ചർ, മെറ്റീരിയൽസ് രംഗത്തെ അദാനിയുടെ ഏറ്റവും വലിയ മേർജസ് ആന്റ് അക്വിസിഷൻ ഡീൽ ആയി ഇത് വിലയിരുത്തപ്പെടുന്നു.
അസംസ്കൃത വസ്തുക്കൾ,പുനരുപയോഗ സാദ്ധ്യതയുള്ള ഊർജ്ജം, ലോജിസ്റ്റിക്സ് മേഖലകളിൽ അദാനി പോർട്ട്ഫോളിയോ അംബുജയ്ക്കും എസിസിക്കും ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.