സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് സംഘടിപ്പിക്കുന്ന TechCamp മെയ് 19 മുതൽ 21 വരെ

സമുദ്ര പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ത്രിദിന TechCamp സംഘടിപ്പിച്ച് സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്

A Wave of Change എന്നതാണ് റെസിഡൻഷ്യൽ വർക്ക് ഷോപ്പ് കൊണ്ട് അർത്ഥമാക്കുന്നത്

മെയ് 19 മുതൽ 21 വരെ കൊച്ചി ‘ലെ മെറിഡിയനിലായിരിക്കും ശില്പശാല നടക്കുക

ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലുമായി സഹകരിച്ചാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്

ടെക്‌ക്യാമ്പ് ഇരു രാജ്യങ്ങളുടെയും സമുദ്ര പാരിസ്ഥിതിക നയങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു

പങ്കെടുക്കുന്നവർക്ക് പരിശീലനം നൽകുന്നതിന് പ്രമുഖ സാങ്കേതിക വിദഗ്ധരും വിഷയ വിദഗ്ധരും ഉണ്ടാകും

ഉയരുന്ന സമുദ്രനിരപ്പ്, കടൽ മലിനീകരണം, കടലിലെ ആവാസവ്യവസ്ഥയുടെ ശോഷണം, സമുദ്രങ്ങളുടെ താപനം, കാലാവസ്ഥാ വ്യതിയാനം, എന്നിവയെല്ലാം ശില്പശാലയിൽ പ്രതിപാദ്യമാകും

ഓക്‌സിജന്റെ സാന്ദ്രത കുറയൽ, സമുദ്രത്തിലെ അമ്ലീകരണം, പവിഴപ്പുറ്റുകളുടെ തകർച്ച, സമുദ്ര വിഭവങ്ങളുടെയും സമുദ്ര സംരക്ഷണത്തിന്റെയും പ്രാധാന്യവും ചർച്ച ചെയ്യും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version