പഴയ ലോഫ്‌ളോർ ബസുകൾ ഒഴിവാക്കുന്നതിനുപകരം ക്ലാസ് മുറികളാക്കി മാറ്റാൻ  KSRTC

പഴയ ലോഫ്‌ളോർ ബസുകൾ ഒഴിവാക്കുന്നതിനുപകരം ക്ലാസ് മുറികളാക്കി മാറ്റാൻ തീരൂമാനമെടുത്ത് KSRTC

പഴയ ലോഫ്‌ളോർ ബസുകളിൽ ക്ലാസ് റൂമുകൾ സൃഷ്ടിക്കുന്നതിനായി വിദ്യാഭ്യാസവകുപ്പിന് നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തന്നെയാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചതെന്നും അനുമതി നൽകിയതായും ഗതാഗത മന്ത്രി അറിയിച്ചു

മണക്കാട് ഗവണ്‍മെന്‍റ് സ്‌കൂളിലാണ് ലോ ഫ്‌ളോര്‍ ബസുകളില്‍ ക്ലാസ്മുറികളൊരുക്കുക

ഇതിനായി രണ്ട് ബസുകള്‍ അനുവദിച്ചതായി ആന്റണി രാജു പറഞ്ഞു

കെഎസ്ആർടിസിയുടെ നാനൂറോളം ബസുകൾ റോഡിലിറങ്ങാൻ യോഗ്യമല്ലാത്തതും ഒഴിവാക്കേണ്ടതുമാണ്

ബസുകൾ സ്ക്രാപ്പ് ചെയ്ത് വിൽക്കുന്നതിനേക്കാൾ ഫലപ്രദമായി ഉപയോഗിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്

പദ്ധതി വിജയമായാൽ കൂടുതൽ ബസുകൾ ക്ലാസ് മുറികളാക്കി മാറ്റുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version