മൊബിലിറ്റി എന്നാൽ EV എന്ന നിലയിലേക്കാണ് ലോകം വികസിക്കുന്നത്. നെറ്റ് സീറോ കാർബൺ എന്ന ലക്ഷ്യത്തിലേക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും ആവശ്യവും ലോകം ശീലമാക്കിയിരിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വർദ്ധിച്ചുവരുന്ന വില, EV-കളിലേക്ക് അതിവേഗം മാറാൻ ആളുകളെ കൂടുതൽ പ്രേരിപ്പിച്ചു. EVയും EV ചാർജ്ജിംഗ് സംവിധാനങ്ങളും നിരന്തരം സാങ്കേതികമായി പരിവർത്തനം ചെയ്യാൻ നിർമാതാക്കളും മത്സരിക്കുന്നു.ഇന്ത്യയും ഇലക്ട്രിക് വാഹനങ്ങളിൽ വിപ്ലവകരമായ പ്രവർത്തനങ്ങളിലേർപ്പെടു ന്നു.2030 ഓടെ രാജ്യത്തെ EV വിപണി 90 ശതമാനം കോംപൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.രാജ്യത്ത് ഇവി ചാർജിംഗിനായി ഒരു സ്മാർട്ട് സിസ്റ്റം നിർമ്മിക്കുന്നത് മുതൽ, ഇവി വ്യാപകമാക്കുന്നതിന് ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഒരു ഇന്റലിജന്റ് ഇവി ചാർജിംഗ് സിസ്റ്റം എന്തെന്നും സ്മാർട്ട് ഇന്റലിജന്റ് സംവിധാനങ്ങൾ എങ്ങനെ ഇവി ഡെസ്റ്റിനേഷൻ ചാർജിംഗിനെ കൂടുതൽ സ്മാർട്ടാക്കുന്നുവെന്നും നോക്കാം.
എന്താണ് സ്മാർട്ട് ഇവി ചാർജിംഗ്?
ഇലക്ട്രിക് വാഹനങ്ങൾ, ചാർജിംഗ് സ്റ്റേഷനുകൾ, ചാർജിംഗ് ഓപ്പറേറ്റർമാർ എന്നിവർ ഡാറ്റ ലിങ്കുകൾ പങ്കിടുന്ന ഒരു സംവിധാനമാണ് സ്മാർട്ട് ഇവി ചാർജിംഗ്. ക്ലൗഡ്-കണക്ട് ചെയ്യാത്ത പരമ്പരാഗത ചാർജിംഗ് ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്മാർട്ട് ചാർജിംഗ്, ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന് സാഹായിക്കുന്നു. ചാർജിംഗ് ഉപകരണങ്ങളുടെ ഉപയോഗം വിദൂരമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും ചാർജിംഗ് സ്റ്റേഷൻ ഉടമയെ സ്മാർട്ട് ഇവി ചാർജിംഗ് സിസ്റ്റം അനുവദിക്കുന്നു.
നൂതന സാങ്കേതികവിദ്യയുടെ പിൻബലത്തിൽ, സ്മാർട്ട് ഇവി ചാർജിംഗ് സിസ്റ്റം ചാർജിംഗ് സ്റ്റേഷൻ ഉടമകൾക്ക് ലിങ്ക് ചെയ്ത ചാർജിംഗ് ഉപകരണങ്ങളിൽ നിന്നുമുള്ള തത്സമയ ഡാറ്റ നൽകുന്നു. സ്മാർട്ട് ചാർജിംഗ് പ്രക്രിയയിൽ ചാർജിംഗ് സ്റ്റേഷനിൽ ഇലക്ട്രിക് വാഹന ഡ്രൈവറെ തിരിച്ചറിയേണ്ടതുണ്ട്. ചാർജിംഗ് സ്റ്റേഷൻ, ചാർജിംഗ് ഇവന്റ്, ഇവി ഡ്രൈവർ എന്നിവ തമ്മിൽ ഒരു ലിങ്ക് സ്ഥാപിച്ച ശേഷം, ഉപഭോക്താവ് സേവനങ്ങൾ ഉപയോഗിക്കുന്നതിന് ചാർജിംഗ് സ്റ്റേഷൻ ഉടമയ്ക്ക് ഉചിതമായ ഫീസ് നൽകണം.
ഇന്റലിജന്റ് ഇവി ചാർജിംഗിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?
ക്ലീൻ എനർജിയിലേക്കുളള പരിവർത്തനം അനിവാര്യമായതിനാൽ ഒരു ഇന്റലിജന്റ് ഇവി ചാർജിംഗ് സംവിധാനം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്. ഇന്റലിജന്റ് ഇവി ചാർജിംഗ് സംവിധാനത്തിന്റെ അഞ്ച് നേട്ടങ്ങൾ ഇവയാണ്
ഡിജിറ്റൽ പേയ്മെന്റുകളിലേക്കുള്ള ആക്സസ്
സ്മാർട്ട് ഇവി ചാർജിംഗ് സിസ്റ്റത്തിലെ ‘സ്മാർട്ട്’ എന്ന വാക്ക് ഇവികളിൽ മാത്രമല്ല, അത്തരം സംവിധാനങ്ങൾ ഡിജിറ്റൽ പേയ്മെന്റുകളെയും അർത്ഥമാക്കുന്നു. ഇത് ഉപയോക്താക്കളെ യുപിഐ, വാലറ്റുകൾ അല്ലെങ്കിൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി പണമടയ്ക്കുന്നതിന് അനുവദിക്കുന്നു.
തടസ്സമില്ലാത്ത ചാർജിംഗ്
നെറ്റ്വർക്കിൽ എവിടെയായിരുന്നാലും ഒന്നിലധികം ഉപയോക്താക്കൾക്ക് സേവനം നൽകാൻ ഒരു ഇന്റലിജന്റ് സിസ്റ്റം ഒരൊറ്റ ചാർജറിനെ അനുവദിക്കുന്നു. എവിടെയായിരുന്നാലും തടസ്സമില്ലാത്ത ഇവി ചാർജിംഗ് എക്സ്പീരിയൻസ് നൽകുന്നു.
എളുപ്പത്തിൽ ആക്സസ്
ചാർജിംഗ് പവർ, ചാർജിംഗ് റേറ്റ്, നഗരത്തിലെ ചാർജിംഗ് സ്റ്റേഷനുകളുടെ ലഭ്യത എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നിങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താനാകും.സ്മാർട്ട് ചാർജിംഗ് സൊല്യൂഷൻ ഏത് സ്ഥലത്തും വിശ്വസനീയമായി പ്രവർത്തിക്കും. ഇത് മാളുകൾ, ആശുപത്രികൾ, കോളേജുകൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, ഓഫീസുകൾ, കൂടാതെ ഇവി ഉടമകളുടെ വീടുകളിൽ പോലും സ്ഥാപിക്കാനാകും.ഇത് ചാർജിംഗ് പോയിന്റുകൾ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതാക്കുന്നു.സ്മാർട്ട് ഇവി ചാർജിംഗ് സിസ്റ്റം ചാർജിംഗ് ഒപ്റ്റിമൈസേഷൻ ഫംഗ്ഷണാലിറ്റിയുളളവയാണ്. അത് പവർ ലോഡിനു അനുസൃതമായി ചാർജിംഗ് സൈക്കിളുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുകയും ബാറ്ററി ദീർഘകാലത്തേക്ക് പ്രവർത്തന ക്ഷമമാക്കുന്നു.വൈദ്യുതി ഗ്രിഡിനെയും വാഹനത്തിന്റെ ബാറ്ററിയെയും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. അതായത് ക്ലൗഡ് അധിഷ്ഠിത ഇവി ചാർജിംഗ് സാങ്കേതികവിദ്യ ഇവികളിലേക്കുളള പരിവർത്തനം കൂടുതൽ ചെലവുകുറഞ്ഞതും സുസ്ഥിരവുമാക്കാൻ സഹായിക്കും.