ഇനി മിണ്ടാതെ പുറത്ത് കടക്കാം
പ്ലാറ്റ്ഫോം കൂടുതൽ ഉപയോക്തൃസൗഹൃദമാകുന്നതിന് പുതിയ ഫീച്ചറുകളുമായി മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമായ Whatsapp. ഉപയോക്താക്കളെ നിശബ്ദമായി ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുക. WABetaInfo പറയുന്നതനുസരിച്ച്, ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമേ ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കുന്നത് ആരാണെന്ന് കാണാൻ കഴിയൂ, മറ്റുള്ളവർക്ക് കാണാനാകില്ല. നിലവിൽ, ഉപയോക്താക്കൾ ഒരു ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കുമ്പോൾ, നിങ്ങൾ ഗ്രൂപ്പിൽ നിന്ന് പുറത്തുകടന്നതായി വാട്സ്ആപ്പ് സാധാരണയായി ഒരു സന്ദേശം നൽകുന്നു. പുതിയ ഫീച്ചർ വികസിപ്പിച്ചു കഴിഞ്ഞാൽ ഗ്രൂപ്പിൽ നിന്ന് ആരുമറിയാതെ പുറത്ത് കടക്കാൻ കഴിയും. പുതിയ ഫീച്ചർ വാട്സ്ആപ്പ് പരീക്ഷിക്കുന്നതിന്റെ സ്ക്രീൻ ഷോട്ടുകൾ WABetaInfo പുറത്ത് വിട്ടിട്ടുണ്ട്.
കൂടുതൽ ഉപയോക്തൃസൗഹൃദ ഫീച്ചറുകൾ
അടുത്തിടെ, emoji reactions, വലിയ ഫയലുകൾ, ഗ്രൂപ്പുകൾ എന്നിവയുൾപ്പെടെ പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്നതായി വാട്സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു. വാട്ട്സ്ആപ്പ് ഡെസ്ക്ടോപ്പ് ബീറ്റയിൽ പരീക്ഷിക്കുന്ന ഫീച്ചർ ഭാവിയിൽ ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭാവിയിലെ അപ്ഡേറ്റിൽ ഇത് ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഒരു ഗ്രൂപ്പിലേക്ക് 512 പേരെ വരെ ചേർക്കാനുള്ള ഫീച്ചറും വികസിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ഇതുവരെ 256 പേരെ വരെ മാത്രമേ ചേർക്കാൻ അനുവദിച്ചിരുന്നുള്ളൂ. വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ വൈഫൈ ഉപയോഗിക്കാൻ ഉപയോക്താക്കളെ ശുപാർശ ചെയ്യുന്നതായും കമ്പനി അറിയിച്ചു. ഫയൽ കൈമാറ്റത്തിന് എത്ര സമയമെടുക്കുമെന്ന് ഉപയോക്താക്കളെ അറിയിക്കുന്നതിന് അപ്ലോഡ് ചെയ്യുമ്പോഴോ ഡൗൺലോഡ് ചെയ്യുമ്പോഴോ ഒരു കൗണ്ടർ പ്രദർശിപ്പിക്കുമെന്നും WhatsApp വക്താക്കൾ പറഞ്ഞു.