ഇലക്ട്രിക് വാഹന നിർമാണത്തിൽ ഫോക്സ്വാഗനുമായി പങ്കാളിത്ത കരാറിലേർപ്പെട്ട് മഹീന്ദ്ര ആൻഡ് മഹീന്ദ്ര
മഹീന്ദ്രയുടെ പുതിയ ബോൺ ഇലക്ട്രിക് പ്ലാറ്റ്ഫോമിന് വേണ്ട ഘടകങ്ങൾ ജർമൻ കമ്പനി നൽകും
യുകെയിലാണ് നെക്സ്റ്റ് ജനറേഷൻ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്ഫോം മഹീന്ദ്ര അവതരിപ്പിക്കുന്നത്
ബോൺ ഇലക്ട്രിക് പ്ലാറ്റ്ഫോം വികസിപ്പിക്കാൻ MEB പ്ലാറ്റ്ഫോം കമ്പനിയെ സഹായിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോ എക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുരിക്കർ പറഞ്ഞു
ഇലക്ട്രിക് മോട്ടോറുകൾ, ബാറ്ററി സിസ്റ്റം ഘടകങ്ങൾ, ബാറ്ററി സെല്ലുകൾ തുടങ്ങിയവ ഫോക്സ്വാഗന്റെ MEB പ്ലാറ്റ്ഫോമിൽ നിന്ന് മഹീന്ദ്ര സ്വീകരിക്കും.
MEB പ്ലാറ്റ്ഫോം കാർ നിർമ്മാതാക്കളെ ഇലക്ട്രിക് വാഹനങ്ങളുടെ പോർട്ട്ഫോളിയോ വേഗത്തിലും കുറഞ്ഞ ചെലവിലും നിർമ്മിക്കാൻ അനുവദിക്കുന്നു
വെഹിക്കിൾ ആർക്കിടെക്ചർ പ്ലാറ്റ്ഫോം പങ്കുവയ്ക്കുന്നതിന് ഫോക്സ്വാഗണുമായി ടാറ്റ മോട്ടോഴ്സും ചർച്ച നടത്തിയിരുന്നു
2030-ൽ പുതിയ വാഹനങ്ങളിൽ പകുതിയിലധികവും പൂർണമായും ഇലക്ട്രിക് ആകുമെന്നാണ് വ്യവസായ വിദഗ്ധർ പ്രതീക്ഷിക്കുന്നത്