Start-Upകൾക്ക് Sectoral Funds പ്രഖ്യാപിക്കാൻ കേന്ദ്രം പദ്ധതിയിടുന്നതായി  Rajeev Chandrashekhar

സ്റ്റാർട്ട്-അപ്പുകൾക്കായി സെക്‌ടോറൽ ഫണ്ടുകൾ പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി നൈപുണ്യ വികസന സംരംഭകത്വ, സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

പ്രതികൂല സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു

യുഎസ് സമ്പദ്‌വ്യവസ്ഥ ഉയർന്ന പണപ്പെരുപ്പത്തിലൂടെയാണ് കടന്നുപോകുന്നത് അതിനാൽ യുഎസിൽ നിന്നുള്ള ഫണ്ടുകളെ മാത്രം ആശ്രയിക്കരുതെന്ന് മന്ത്രി ഓർമിപ്പിച്ചു

സോഫ്‌റ്റ്‌വെയർ ടെക്‌നോളജി പാർക്ക് സ്കീമുകൾ പോലുള്ള കേന്ദ്രത്തിന്റെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ടയർ-2, ടയർ-3 നഗരങ്ങളിൽ സ്റ്റാർട്ടപ്പുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കും

അഹമ്മദാബാദിൽ നാസ്‌കോമിന്റെ സ്‌മാർട്ട് മാനുഫാക്‌ചറിംഗ് കോംപിറ്റൻസി സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി

ആഗോള അവസരങ്ങളും വിതരണ ശൃംഖലയിലെ മാറ്റങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിന് രാജ്യത്തെ MSMEകൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യ ഉറപ്പ് വരുത്തുന്നതാണ് SMCC

ഓരോ എംഎസ്എംഇയെയും ഡിജിറ്റൈസേഷൻ സൊല്യൂഷനുകൾക്കായി സ്റ്റാർട്ടപ്പുകളുമായി ബന്ധിപ്പിക്കാൻ SMCC പ്രാപ്തമാക്കും

ഉൽപ്പാദനക്ഷമത, ഉൽപ്പന്ന നവീകരണം, വിപണി പ്രവേശനം എന്നിവയിൽ എംഎസ്എംഇകൾക്ക് പ്രയോജനം ലഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version