Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബൈജൂസിന്റെ വിജയത്തിന് പിന്നിലെ പെൺ കരുത്ത്
Editor's Pick

ബൈജൂസിന്റെ വിജയത്തിന് പിന്നിലെ പെൺ കരുത്ത്

News DeskBy News Desk25 May 2022Updated:26 May 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാകുമെന്നത് ഒരു വായ്ത്താരി മാത്രമല്ല, സത്യവുമാണെന്ന് തെളിയിക്കുകയാണ് ലോകത്തിലെ ഏറ്റവും മികച്ച എഡ്ടെക് സ്റ്റാർട്ടപ്പ് ബൈജൂസിന്റെ കോഫൗണ്ടറും ഡയറക്ടറുമായ ദിവ്യ ഗോകുൽനാഥ്. ഒരു സ്റ്റാർട്ടപ്പിന്റെ വിജയത്തിൽ ഒരു സ്ത്രീയുടെ പങ്കാളിത്തവും കഴിവും എത്രമാത്രം വിജയം കണ്ടുവെന്നതിന്റെ ഉദാഹരണം കൂടിയാണ് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ്.

1987ൽ ബംഗളുരുവിൽ ജനിച്ച ദിവ്യയുടെ അച്ഛൻ അപ്പോളോ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റും അമ്മ ദൂരദർശനിൽ പ്രോഗ്രാമിംഗ് എക്സിക്യൂട്ടീവുമായിരുന്നു.ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദിവ്യ ഗോകുൽനാഥ് 2007ൽ ബെംഗളൂരുവിലെ RV കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബയോടെക്നോളജിയിൽ ബിരുദം നേടി.

ബിരുദപഠനത്തിന് ശേഷം ബിരുദാനന്തര ബിരുദത്തിനായി വിദേശത്തെ സർവകലാശാലകളിൽ അപേക്ഷിക്കാൻ പദ്ധതിയിട്ടിരുന്നു. അതിന് മുന്നോടിയായി Graduate Record Examination നുളള കോച്ചിംഗ് ക്ലാസിന് ബൈജൂസിൽ ചേർന്നു. അവിടെ വച്ചാണ് ബൈജൂ രവിന്ദ്രനെ കണ്ടുമുട്ടുന്നത്. ബൈജുവിന്റെ ആവശ്യപ്രകാരം ബൈജൂസിൽ ദിവ്യ ഗണിതം, ഇംഗ്ലീഷ്, ലോജിക്കൽ റീസണിംഗ് എന്നിവയിൽ അധ്യാപികയായി. 2011-ലാണ് ഇരുവരും ചേർന്ന് ബൈജൂസ് എന്ന എഡ്ടെക് സ്റ്റാർട്ടപ്പിന് തുടക്കം കുറിക്കുന്നത്. ദിവ്യ തന്റെ ഭർത്താവിനൊപ്പം ബൈജൂസിനെ ലോകത്തിലെ ഏറ്റവും മൂല്യവത്തായ എജ്യുക്കേഷൻ ടെക്നോളജി സ്റ്റാർട്ടപ്പാക്കി മാറ്റിയത് പിന്നീടുളള ചരിത്രം. JEE, CAT, NEET, IAS തുടങ്ങിയ മത്സര പരീക്ഷകൾക്കായി ‌ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും പഠിക്കാനും ബൈജൂസ് വാഗ്ദാനം ചെയ്യുന്നു. 2015-ൽ കമ്പനി 4 മുതൽ 12 വരെയുള്ള ക്ലാസുകൾക്കുള്ള ലേണിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി.കൂടാതെ 1 മുതൽ 12 വരെയുള്ള ക്ലാസുകളും ഓഫർ ചെയ്യുന്നു. Chan-Suckerberg Initiative, Sofina Verlinvest, IFC, Aarin Capital, TimesInternet, Lightspeed Ventures, Tiger Global Atlantic, Tencent, Sequoia Capital, Owl Ventres, Naspers, CPPIB, Authority Investment തുടങ്ങിയ പ്രമുഖ നിക്ഷേപകർ കമ്പനിയെ പിന്തുണയ്ക്കുന്നു. 2020-ലെ പാൻഡമിക് കാലം ബൈജൂസിന് നൽകിയത് അഭൂതപൂർവമായ വളർച്ചയായിരുന്നു. ആകാശ്, വൈറ്റ് ഹാറ്റ്, ജിയോജിബ്ര ഉൾപ്പെടെ ഇന്ത്യയിലെയും വിദേശത്തെയും നിരവധി കമ്പനികളെ ബൈജൂസ് ഏറ്റെടുക്കുന്നതിനും പാൻഡമിക് കാലം സാക്ഷം വഹിച്ചു.115 ദശലക്ഷം രജിസ്ട്രേഡ് വിദ്യാർത്ഥികളാണ് പ്ലാറ്റ്ഫോമിന്റെ ഭാഗമായുളളത്. 22 ബില്യൺ ഡോളറിലൂടെ യൂണികോണിൽ ഡെക്കാകോൺ പദവിയിലേക്കും കമ്പനി എ്ത്തി. രാജ്യാന്തരതലത്തിലേക്കുളള വളർച്ചയും പിന്നീട് കണ്ടു.

താൻ ആദ്യം ഒരു അധ്യാപികയാണെന്നും പിന്നീട് മാത്രമാണ് ബൈജൂസിന്റെ സഹസ്ഥാപകയും ഡയറക്ടറുമായതെന്നാണ് ദിവ്യ പറയാറുളളത്.
ബൈജുസിന്റെ തുടക്കം ബൈജുവിലും ദിവ്യയിലും മാത്രമല്ല, വിദ്യാഭ്യാസ മേഖലയിൽ മാറ്റം കൊണ്ടുവരാൻ ഒത്തുചേർന്ന സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം ആളുകളിൽ നിന്നാണെന്നും ദിവ്യ ചൂണ്ടിക്കാട്ടുന്നു. ബ്രാൻഡ് മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, മെന്ററിംഗ് എന്നിവയിലെല്ലാം ബൈജൂസിൽ ദിവ്യയുടെ റോൾ വലുതാണ്. ബൈജുവിന്റെ ബൈജൂസിനെ ചുരുങ്ങിയ വര്‍ഷങ്ങൾ കൊണ്ട് രാജ്യാന്തര നിലവാരത്തിലെഎഡ്ടെക്ക് കമ്പനിയായി വളര്‍ത്തിയതിൽ ദിവ്യയുടെ പങ്ക് വളരെ പ്രധാനമാണ്. അംഗീകാരങ്ങളും ബഹുമതികളും ദിവ്യയെ തേടിയെത്തിയതും സ്വാഭാവികം. ഫോര്‍ച്യൂൺ മാസികയുടെ 2020 ലെ ലോകത്തിലെ ഏറ്റവും ശക്തരായ ബിസിനസ് വനിതകളുടെ പട്ടികയിൽ ദിവ്യ ഇടം പിടിച്ചു. ഫോബ്സ് പുറത്ത് വിട്ട ഏഷ്യയിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിലും ദിവ്യ ഇടം നേടി.

നമുക്ക് ചെയ്യാൻ കഴിയുമെന്ന് മനസിൽ കരുതുന്നതിലും കൂടുതൽ യഥാർത്ഥത്തിൽ നമുക്ക് ചെയ്യാൻ കഴിയും. അതിന് ഒരാൾക്ക് ശരിക്കും തന്റെ ലക്ഷ്യത്തോട് ഉത്കടമായ അഭിനിവേശമുണ്ടായിരിക്കണം. ഒന്നും 50 ശതമാനത്തിൽ നിർത്താൻ കഴിയില്ല, ലക്ഷ്യം 100 ശതമാനത്തിലേക്ക് കൊണ്ടുപോകുക എന്നതാണ്. ബൈജൂസിന്റെ ഫിലോസഫി അതാണെന്ന് ദിവ്യ പറയുന്നു. വളർച്ചയിൽ ഇനിയും തുടർച്ചകളാണ് ബൈജൂസിന്റെ ലക്ഷ്യം. ദിവ്യയുടേയും.

banner business Byju’s byjus byjus valuation Divya Gokulnath edtech byjus india byjus trend trending women entrepreneur Women in Business women startup
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026

കേരളത്തിൽ സ്വർണവില ഇനിയൊന്ന്

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil